CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 51 Seconds Ago
Breaking Now

മലയാളികള്‍ ഉള്‍പ്പെടെ ബ്രിട്ടനിലെ ഇന്ത്യക്കാരായ പുരുഷന്‍മാരുടെ ആയുസ്സും കവര്‍ന്ന് കൊവിഡ്! യുകെയിലും, യുഎസിലും താമസിക്കുന്നവരുടെ ആയുസ്സ് മഹാമാരി വെട്ടിച്ചുരുക്കി; ഏറ്റവും വലിയ തിരിച്ചടി പുരുഷന്‍മാര്‍ക്കും, ന്യൂനപക്ഷ വംശജര്‍ക്കും; സ്ത്രീകളുടെ 0.9 വര്‍ഷവും, പുരുഷന്‍മാരുടെ 1.2 വര്‍ഷവും പോയിക്കിട്ടി!

വര്‍ഷത്തിലെ മുഴുവന്‍ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടം ഇതിലും വലുതാകുമെന്നാണ് കരുതുന്നത്.

കൊറോണാവൈറസ് ജീവനുകള്‍ അപഹരിക്കുമെന്ന് ഇതുവരെ അറിവുള്ള കാര്യമാണ്. എന്നാല്‍ മഹാമാരി മൂലം ശരാശരി മനുഷ്യന്റെ ആയുസ്സ് കുറയുന്നുവെന്ന തിരിച്ചറിവ് പുതിയത് തന്നെ. കൊറോണാവൈറസ് മഹാമാരി മൂലം ശരാശരി ബ്രിട്ടീഷുകാരുടെയും, അമേരിക്കക്കാരുടെയും ആയുസ്സ് ഒരു വര്‍ഷത്തിലേറെ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വെള്ളക്കാര്‍ ഇതിന്റെ പ്രത്യാഘാതം കുറച്ച് മാത്രമാണ് അനുഭവിക്കുന്നതെന്നും, വംശീയ ന്യൂനപക്ഷ വിഭാഗങ്ങളാണ് പ്രധാനമായി തിരിച്ചടി ഏറ്റുവാങ്ങുന്നതെന്നും പഠനം വ്യക്തമാക്കി. 

യുഎസില്‍ ശരാശരി ആയുസ്സ് 1.13 വര്‍ഷം കുറഞ്ഞതായാണ് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ അവിടുത്തെ മഹാമാരിയുടെ ആഘാതം വയസ്സില്‍ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നത്. അതേസമയം വെള്ളക്കാര്‍ക്ക് ചെറിയ തോതിലാണ് തിരിച്ചടി ലഭിച്ചിട്ടുള്ളതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്, ശരാശരി ആയുസ്സില്‍ നിന്നും 9 മാസം കുറഞ്ഞ് 77.84 വര്‍ഷം വരെയായി. കറുത്തവരും, ലാറ്റിനോകളുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇവരുടെ ആയുസ്സില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിലേറെ കുറഞ്ഞ്, 72.78 മുതല്‍ 78.77 വര്‍ഷം വരെയായി. 

യുകെ കേന്ദ്രീകൃതമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പുരുഷന്‍മാര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചതായി തിരിച്ചറിഞ്ഞു, 2019 മുതല്‍ ജീവിതത്തിലെ 1.2 വര്‍ഷമാണ് ഇവര്‍ക്ക് നഷ്ടമായത്. സ്ത്രീകള്‍ക്കാകട്ടെ 0.9 വര്‍ഷം മാത്രമാണ് പോയിക്കിട്ടിയത്. ബ്രിട്ടനില്‍ ജനിച്ച സ്ത്രീകളുടെ ശരാശരി ആയുസ്സ് ഇപ്പോള്‍ 82.6 വര്‍ഷമാണ്, പുരുഷന്‍മാരുടേത് 78.7-നും. മാര്‍ച്ച് 2 മുതല്‍ നവംബര്‍ 20,2020 വരെ 57,419 അധിക മരണങ്ങളാണ് സംഭവിച്ചത്. ഇതില്‍ 50 ശതമാനവും പുരുഷന്‍മാരാണ്. വര്‍ഷത്തിലെ മുഴുവന്‍ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടം ഇതിലും വലുതാകുമെന്നാണ് കരുതുന്നത്. 

ബ്രിട്ടനും, അമേരിക്കയും കൊറോണാവൈറസിന്റെ ദുരന്തം ഏറ്റുവാങ്ങിയ രാജ്യങ്ങളാണ്. യുഎസില്‍ 4 ലക്ഷത്തോളം മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, യുകെയില്‍ 86000-ലേറെ പേര്‍ക്കാണ് കൊവിഡുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.