CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 27 Minutes 32 Seconds Ago
Breaking Now

യജമാനന്റെ കാലൊടിഞ്ഞപ്പോള്‍ ഒരു കാല്‍ മടന്തി നടന്ന് യജമാനനോടുള്ള ' സ്‌നേഹം ' കാണിച്ച് നായ ; വൈറല്‍

ആയിരക്കണക്കിന് പേര്‍ ഇതു ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ സ്‌നേഹത്തെ പുകഴ്ത്തി നിരവധി കമന്റുകളും വരുന്നുണ്ട്.

ലണ്ടനിലെ ഈ വളര്‍ത്തുനായയുടെ സ്‌നേഹം മൃഗ സ്‌നേഹികളില്‍ വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്. യജമാനന്‍ കാലൊടിഞ്ഞ് ഞൊണ്ടി നടന്നപ്പോള്‍ നായയും കാല്‍ മടക്കിവച്ച് മുടന്തി നടക്കുകയാണ്.

റസല്‍ ജോണ്‍സ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഈ രസകരമായ കാര്യം പങ്കുവച്ചത്. തന്നോടൊപ്പം മൂന്നു കാലില്‍ മുടന്തി നടക്കുന്ന വളര്‍ത്തു നായയുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. നായയുടെ കാലിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നാണ് ആദ്യം കരുതിയത്. പിന്നീട് എക്‌സ്‌റേ എടുത്തതോടെ  കാലിന് പ്രശ്‌നമില്ലെന്നറിഞ്ഞു. ഇരുപത് ലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. എക്‌സേറിയില്‍ പ്രശ്‌നമൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അടിക്കുറുപ്പ്. എല്ലാം അവന്റെ സ്‌നേഹം, എന്നോടുള്ള അനുകമ്പ. അയാള്‍ എഴുതി. ആയിരക്കണക്കിന് പേര്‍ ഇതു ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ സ്‌നേഹത്തെ പുകഴ്ത്തി നിരവധി കമന്റുകളും വരുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.