CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 9 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യന്‍ ജോസഫ് നയിക്കും

യു കെ യിലെ പ്രബലമായ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗം കഴിഞ്ഞ ഞായറഴ്ച  ( ജനുവരി 17 ) വൈകുന്നേരം വെര്‍ച്ചല്‍ മീറ്റിങ്‌ലൂടെ നടന്നു. കഴിഞ്ഞ ഒരുവര്ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകള്‍ അംഗീകരിച്ചു കോവിഡ്  ബാധിച്ചു ആളുകള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തും  പാടാം  നമുക്ക് പാടാം  എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം  ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനധനം ഏറ്റുവാങ്ങി , കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷന്‍ മത്സരം വിജയകരമായി നടത്താന്‍ കഴിഞ്ഞു കൂടാതെ   വിവിധ  പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .തുടര്‍ന്നു അടുത്തവര്‍ഷത്തേക്കു വേണ്ടിയുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു .

സെബാസ്റ്റ്യന്‍ ജോസഫ് പ്രസിഡണ്ടായും  ,സോജന്‍ തോമസ് സെക്രെട്ടറിയായും   ജോസ് മാത്യു ട്രഷറായും ചുമതലയേറ്റു   കൂടതെ ഇവരോടൊപ്പം 16 അംഗ  കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.

 ഈ കോവിഡിന്റെ  മഹാദുരന്തത്തില്‍ സമൂഹം കഷ്ട്ടപ്പെടുമ്പോള്‍ പോലും കഴിയുന്ന മുഴുവന്‍  സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികള്‍  .നടപ്പിലാക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു  പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു .

 കഴിഞ്ഞ ഒരുവര്‍ഷം ലിമയെ നയിച്ച പ്രസിഡണ്ട് സാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അവര്‍ നടത്തിയ പ്രവര്‍ത്തനത്തിനു പുതിയ പ്രസിഡണ്ട് നന്ദി അറിയിച്ചു. ഞയറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പൊതുയോഗം 9 മണിക്കാണ്  അവസാനിച്ചത് . 

 ലിമക്കുവേണ്ടി  പി ര്‍ ഒ 

 




കൂടുതല്‍വാര്‍ത്തകള്‍.