CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 8 Seconds Ago
Breaking Now

ഈസ്റ്റര്‍ കഴിഞ്ഞാലും സ്‌കൂള്‍ തുറന്നേക്കില്ല ; കോവിഡ് കേസുകള്‍ കുറയാതെ സ്‌കൂള്‍ തുറക്കേണ്ടെന്ന് വിദഗ്ധര്‍

പഠനം വീട്ടിലിരുന്ന് മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

യുകെയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ആശങ്കയാകുന്ന വ്യാപനം പല മേഖലയേയും കാര്യമായി ബാധിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈസ്റ്റര്‍ കഴിഞ്ഞാലും സ്‌കൂള്‍ അടഞ്ഞു തന്നെ കിടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് കേസുകളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ട് സ്‌കൂള്‍ തുറന്നാല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഫെബ്രുവരി പകുതിയോടെ സ്‌കൂള്‍ തുറക്കാനാകുമെന്ന പ്രതീക്ഷ വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചിരുന്നു.  കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഇതു പ്രയാസകരമാണ്. ദശലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളിലേക്കെത്തുന്നത് ആശങ്കയുണ്ടാക്കും. അതിനാല്‍ പഠനം വീട്ടിലിരുന്ന് മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അടുത്ത മാസം സ്‌കൂള്‍ തുറക്കാനുള്ള ആലോചന വലിയൊരു ആപത്തിലേക്ക് കാരണമാകും. ഫെബ്രുവരി 22നാണ് സെക്കന്‍ഡ് ഹാഫായി സ്‌കൂള്‍ തുറക്കേണ്ടത്. ഫെബ്രുവരി 8ന് ചേരുന്ന മന്ത്രിസഭ സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യും. സ്‌കൂള്‍ തുറന്നാല്‍ കോവിഡ് കേസുകളും കുതിച്ചുയരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഓണ്‍ലൈന്‍ പഠനം തന്നെയാണ് നല്ലതെന്നും ഇവര്‍ വിശദീകരിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.