CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 20 Seconds Ago
Breaking Now

ഞങ്ങള്‍ എല്ലാ നിയമങ്ങളും പാലിച്ചു, എന്നിട്ടും ആ ദുഃസ്വപ്‌നം തേടിയെത്തി! മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, തന്നെയും തനിച്ചാക്കി പ്രതിശ്രുത വരന്‍ കൊവിഡിന് ഇരയായതിന്റെ ഞെട്ടലില്‍ 31-കാരി; വൈറസിനെ കണ്ടില്ലെന്ന് നടിക്കുന്നവരുടെ കാലുപിടിച്ച് അമ്മ?

ബ്രോംലിയില്‍ താമസിക്കുന്ന ആമി ഇപ്പോള്‍ വൈറസ് നിയമങ്ങള്‍ ലംഘിക്കുന്നവരോട് അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുകയാണ്

നിയമങ്ങള്‍ എല്ലാവര്‍ക്കും പാലിക്കാന്‍ വേണ്ടിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് ലംഘിക്കുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണ്. കൊറോണാവൈറസ് പോലൊരു മഹാമാരി നിരവധി കുടുംബങ്ങളുടെ ആശ്രയം തട്ടിയെടുക്കുമ്പോഴും നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന് ചിന്തിച്ച് നടക്കുന്നവരുണ്ട്. എല്ലാ നിയമങ്ങളും പാലിച്ചിട്ടും പ്രിയപ്പെട്ടവരെ നഷ്ടമാകുന്നവരാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുന്നത്. 

ഇത്തരമൊരു അവസ്ഥ നേരിട്ട 31-കാരി ആമി സ്‌കാലിസ്റ്റാണ് ബ്രിട്ടനിലെ ജനങ്ങളോട് വൈറസിനെ ഗുരുതരമായി കാണാന്‍ അപേക്ഷിക്കുന്നത്. രണ്ടാഴ്ചത്തെ വൈറസ് പോരാട്ടത്തിനൊടുവില്‍ ആമിയുടെ പ്രതിശ്രുതവരനാണ് ജീവന്‍ നഷ്ടമായത്. ജനുവരി 7ന് ലക്ഷണങ്ങള്‍ കാണിച്ച 32 വയസ്സ് മാത്രമുള്ള സാം അകാഡി അടുത്ത ദിവസം ടെസ്റ്റെടുക്കുകയും, ഫലം പോസിറ്റീവായി കാണുകയും ചെയ്തു. 

ചുമ കലശലായി മാറിയതോടെ പങ്കാളി ആമി 111ല്‍ ബന്ധപ്പെട്ടു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ദിവസങ്ങള്‍ കൊണ്ട് സാമിന്റെ സ്ഥിതി വഷളായി. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് വേണ്ടിവരികയും, ഡോക്ടര്‍മാര്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ലെന്ന് വന്നതോടെ കോമയിലേക്ക് പോകുകയും ചെയ്തു. മൂന്ന് വയസ്സുള്ള മകന്‍ ഐസക്കിനെയും, പങ്കാളി ആമിയെയും തനിച്ചാക്കി വെള്ളിയാഴ്ച സാം മരണമടഞ്ഞു. 

സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്രോംലിയില്‍ താമസിക്കുന്ന ആമി ഇപ്പോള്‍ വൈറസ് നിയമങ്ങള്‍ ലംഘിക്കുന്നവരോട് അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ഇവരാകും അടുത്ത ഇരയെന്നും ആമി ഓര്‍മ്മിപ്പിച്ചു. എല്ലാ നിയമങ്ങളും പാലിച്ച്, വീട്ടിലിരുന്ന് ജോലി ചെയ്ത ശേഷമാണ് തങ്ങളെ ഈ ദുഃസ്വപ്‌നം തേടിയെത്തിയത്. എങ്ങിനെയാണ് വൈറസ് കുടുംബത്തില്‍ എത്തിയതെന്ന് ഇവര്‍ക്ക് ഇപ്പോഴും അറിയില്ല. സാമിന് പുറമെ ആമിയുടെയും, കുഞ്ഞിന്റെ ഫലങ്ങളും പോസിറ്റീവായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.