CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 1 Seconds Ago
Breaking Now

സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിക്കാന്‍ അവസരം; 'ഒറ്റക്കൊമ്പന്‍' കാസ്റ്റിംഗ് കോള്‍

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പനി'ലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ട് വയസുള്ള ഇരട്ട കുട്ടികളെയും, 11-14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും, 45 വയസ് പ്രായമുള്ളവരെയാണ്‌  അഭിനേതാക്കളായി വേണ്ടത്. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് കാസ്റ്റിംഗ് കോളിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 250മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരയായിരുന്നു. വിവാദങ്ങളെ മറികടന്നായിരുന്നു ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്.

ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്!ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ 'കാവലി'നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും 'ഒറ്റക്കൊമ്പന്‍'.

 

 




കൂടുതല്‍വാര്‍ത്തകള്‍.