CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 29 Seconds Ago
Breaking Now

ബ്രക്‌സിറ്റ് നടത്തിയ ബ്രിട്ടനെതിരെ 'വാക്‌സിന്‍ യുദ്ധം' പ്രഖ്യാപിച്ച് ഇയു? ഫിസര്‍ വാക്‌സിന്‍ ഇയു ഇതര രാജ്യങ്ങള്‍ക്ക് നല്‍കുന്നതിന്റെ കണക്ക് വ്യക്തമാക്കാന്‍ ഉത്തരവ്; 65ന് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നല്‍കുന്നത് വിലക്കാനും പദ്ധതി; പെന്‍ഷനേഴ്‌സില്‍ ബ്രിട്ടന്റെ വാക്‌സിന് 8% മാത്രം ഫലമെന്ന് ജര്‍മ്മനി?

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉപയോഗിക്കാതെ വരുന്നതോടെ ഇയുവിന്റെ വാക്‌സിന്‍ സപ്ലൈയെ സാരമായി ബാധിക്കും

കൊറോണാവൈറസ് വന്നപ്പോള്‍ ലോകം നന്നായോ? വിവിധ രാജ്യങ്ങള്‍ ഒന്നായോ? ഒരിക്കലും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍. ബ്രക്‌സിറ്റ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങിയ ബ്രിട്ടന് പാരവെയ്ക്കുന്ന തരത്തിലാണ് ബ്രസല്‍സിന്റെ നീക്കങ്ങള്‍. ഇയുവില്‍ നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ യുകെയ്ക്ക് നല്‍കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് ബ്രസല്‍സിന്റെ ശ്രമം. ഇതിന് പുറമെ ബ്രിട്ടന്റെ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക വാക്‌സിന്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നത് വിലക്കാനും ഇയു ഹെല്‍ത്ത് റെഗുലേറ്റര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് ഇയു ഹെല്‍ത്ത് ചീഫുമാര്‍ മരുന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഉത്തരവോടെ അമേരിക്കന്‍ കമ്പനിയായ ഫിസറിന് യുകെയിലേക്ക് ബയോഎന്‍ടെക് വാക്‌സിന്‍ അയയ്ക്കുമ്പോള്‍ ഇയു മേധാവികളെ അറിയിക്കേണ്ടി വരും. ഫിസറിന്റെ വാക്‌സിന്‍ നിര്‍മ്മാണ പ്ലാന്റ് ബെല്‍ജിയത്തില്‍ സ്ഥിതി ചെയ്യുന്നതാണ് ഇതിന് കാരണം. ഇത്തരം കയറ്റുമതികള്‍ തടയപ്പെടുകയോ, വൈകിപ്പിക്കുകയോ ചെയ്യുമെന്ന ആശങ്കയും ശക്തമാകുകയാണ്. 

യുകെയില്‍ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക വാക്‌സിന്‍ പെന്‍ഷനേഴ്‌സില്‍ എട്ട് ശതമാനം മാത്രം ഫലപ്രദമാകുന്നുവെന്ന് ഇയു വിദഗ്ധര്‍ കണ്ടെത്തിയതായി രണ്ട് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ഈ റിപ്പോര്‍ട്ടുകള്‍ നിര്‍മ്മാണ കമ്പനി തള്ളിയിട്ടുണ്ട്. യൂറോപ്പിന് നല്‍കുന്ന വാക്‌സിനുകളുടെ എണ്ണം 80 മില്ല്യണില്‍ നിന്നും മാര്‍ച്ചില്‍ 31 മില്ല്യണായി കുറയ്ക്കുമെന്ന് ആസ്ട്രാസെനെക അറിയിച്ചത് ബ്രസല്‍സിലെ ചൊടിപ്പിച്ചതായാണ് കരുതുന്നത്. ഇതോടൊപ്പം ആസ്ട്രാസെനെക വാക്‌സിന്‍ പെന്‍ഷനേഴ്‌സിനെ സംരക്ഷിക്കുന്നില്ലെന്ന കണ്ടെത്തല്‍ കൂടി ചേര്‍ത്തുകൊണ്ടാണ് പുതിയ നീക്കങ്ങള്‍. 

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉപയോഗിക്കാതെ വരുന്നതോടെ ഇയുവിന്റെ വാക്‌സിന്‍ സപ്ലൈയെ സാരമായി ബാധിക്കും. പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനുള്ള പരിഹാര മാര്‍ഗ്ഗമായി കണക്കാക്കുന്നത്. ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റ് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഫലപ്രദമെന്നാണ് സ്ഥിരീകരിച്ചത്. ഇയു മെഡിസിന്‍ റെഗുലേറ്ററായ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇത്തരക്കാര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നല്‍കുന്നത് അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  




കൂടുതല്‍വാര്‍ത്തകള്‍.