CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 45 Seconds Ago
Breaking Now

ചിലര്‍ക്ക് സ്‌കൂള്‍ തുറക്കും, ചിലര്‍ക്ക് തുറക്കില്ല! സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ പദ്ധതിയുമായി എഡ്യുക്കേഷന്‍ സെക്രട്ടറി; ഹാഫ് ടേമിന് പിന്നാലെ ക്ലാസ്‌റൂമില്‍ കുട്ടികളെ എത്തിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച സര്‍ക്കാരിന് ഈസ്റ്റര്‍ പുതിയ ലക്ഷ്യം!

വൈറസിന്റെ പ്രഭാവം കുറഞ്ഞ മേഖലകളില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള ശ്രമവും നടക്കും

സ്‌കൂള്‍ എപ്പോള്‍ തുറക്കും? എന്നുചോദിച്ചാല്‍ സാക്ഷാല്‍ പ്രധാനമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത അവസ്ഥയാണ്. പുതിയ വൈറസ് സ്‌ട്രെയിന്‍ യുവാക്കളെയും വെറുതെവിടുന്നില്ലെന്ന് വ്യക്തമായതോടെ തിടുക്കം പിടിച്ച് സ്‌കൂള്‍ തുറക്കുന്നത് അബദ്ധമാകുമെന്ന് വ്യക്തമായതോടെയാണ് ഏത് വിധേനയും ക്ലാസ്മുറികളില്‍ കുട്ടികളെ എത്തിക്കുമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിച്ചത്. തീയതി നീട്ടിവെച്ച് നീട്ടിവെച്ച് ഇപ്പോള്‍ ഈസ്റ്ററിന് മുന്‍പായി ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 

അടുത്ത മാസം ഹാഫ് ടേം ബ്രേക്കില്‍ ക്ലാസുകള്‍ തുറക്കാമെന്ന പദ്ധതി ഉപേക്ഷിച്ച് പുതിയ തീയതി ഈ ആഴ്ചയോടെ എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ വരെയോ, ചിലപ്പോള്‍ മെയ് വരെയെങ്കിലും സ്‌കൂളുകള്‍ തുറക്കുന്നത് വൈകിയേക്കുമെന്നാണ് മന്ത്രിമാര്‍ നേരത്തെ സൂചന നല്‍കിയത്. കണ്‍സര്‍വേറ്റീവ് എംപിമാരില്‍ നിന്ന് വരെ ഈ വിവരം രോഷം ഉയര്‍ത്തിയിരുന്നു. 

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ബോറിസ് ജോണ്‍സണ്‍ പതിയെ തലയൂരുകയാണ് ചെയ്യുന്നത്. പക്ഷെ ഈ ഘട്ടത്തില്‍ ഈസ്റ്ററിന് മുന്‍പ് തന്നെ ചില ക്ലാസുകളെങ്കിലും തിരികെ എത്തിക്കാനുള്ള പദ്ധതി ഒരുക്കാനാണ് വില്ല്യംസണ്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിമോട്ടായി ക്ലാസെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രായം കുറഞ്ഞ പ്രൈമറി വിദ്യാര്‍ത്ഥികളെയും, എക്‌സാം ഇയറിലുള്ള പ്രായം കൂടിയ കുട്ടികളെയും കേന്ദ്രീകരിച്ചാണ് ഇത് നടപ്പാക്കുക. 

വൈറസിന്റെ പ്രഭാവം കുറഞ്ഞ മേഖലകളില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള ശ്രമവും നടക്കും. ദേശീയ തലത്തില്‍ ഒരു രീതിയാണ് വേണ്ടതെന്ന് വാദിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നത് പ്രശ്‌നമാണ്. ചില ക്ലാസുകളെങ്കിലും തുറക്കാന്‍ സാധിച്ചാല്‍ ആ വഴി ചിന്തിക്കുമെന്നാണ് ഗാവിന്‍ വില്ല്യംസണ്‍ വ്യക്തമാക്കുന്നത്. ഘട്ടംഘട്ടമായി തുറക്കാനുള്ള സാധ്യതയ്ക്കാണ് വഴിതുറക്കുന്നതെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ & കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ടണ്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.