CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 25 Minutes 54 Seconds Ago
Breaking Now

ഓണ്‍ലൈനില്‍ മസാജ് ഓര്‍ഡര്‍ ചെയ്തു; വീട്ടിലെത്തിയ മസാജര്‍ സ്ത്രീയ്ക്ക് നേരെ നടത്തിയത് 90 മിനിറ്റ് നീളുന്ന ലൈംഗിക അതിക്രമം; ലൈംഗിക പീഡന കേസില്‍ 33-കാരന്‍ കുറ്റക്കാരന്‍

അക്രമത്തിന് ശേഷം പുലര്‍ച്ചെ 4 മണിക്ക് പോലീസിനെ വിളിച്ചെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് തെളിവ് നല്‍കാന്‍ സാധിച്ചത്

മസാജറുടെ സേവനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സ്ത്രീയുടെ വീട്ടിലെത്തിയ ലൈംഗിക അതിക്രമം നടത്തിയ പ്രതി കുറ്റക്കാരനാണെന്ന് കോടതി. സംഭവത്തില്‍ മസാജര്‍ ജയില്‍ശിക്ഷ കാത്തിരിക്കുകയാണ്. urbanmassage.com എന്ന സൈറ്റില്‍ സേവനം ഓഫര്‍ ചെയ്ത ശേഷമാണ് 33-കാരനായ കോസ്മിന്‍ ടുഡോറാഷെ സ്ത്രീയ്ക്ക് നേരെ തുടര്‍ച്ചയായി ലൈംഗിക അതിക്രമം അഴിച്ചുവിട്ടത്. 

2017 ഒക്ടോബര്‍ 6നാണ് സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്ത് ഒരു മസാജ് നേടാനായി ഇര പരസ്യം കണ്ട് മസാജറുടെ സേവനം തേടിയത്. എന്നാല്‍ ലൈംഗിക അരാചകത്വം വെച്ചുപുലര്‍ത്തിയ മസാജര്‍ ഇവര്‍ക്ക് നേരെ ലൈംഗിക അക്രമണമാണ് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സംസാരിക്കാന്‍ പോലും കഴിയാതെ ഭയപ്പെട്ട് പോയ അവസ്ഥയിലായിരുന്നു ഇര. 

സ്ത്രീയുടെ അനുവാദത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നാണ് ടുഡോര്‍ഷെ വാദിച്ചത്. ഇവര്‍ തന്റെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തിനൊടുവില്‍ സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കുറ്റത്തിന് ഇയാളെ ശിക്ഷിക്കണമെന്ന് ജൂറി തീരുമാനിച്ചു. 

മാര്‍ച്ച് 12ന് ശിക്ഷ വിധിക്കുന്നത് വരെ എച്ച്എംപി തെയിംസൈഡിലേക്ക് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ടുഡോര്‍ഷെ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ ഭയപ്പെട്ടു പോയ താന്‍ കരയുകയാണ് ചെയ്തതെന്ന് ഇര തെളിവ് നല്‍കവെ വ്യക്തമാക്കി. മസാജിംഗ് സേവനം തേടിയത് ലൈംഗികമായി ഉപയോഗിക്കാനുള്ള അനുവാദമായിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

അക്രമത്തിന് ശേഷം പുലര്‍ച്ചെ 4 മണിക്ക് പോലീസിനെ വിളിച്ചെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് തെളിവ് നല്‍കാന്‍ സാധിച്ചത്. താന്‍ കുറ്റക്കാരനാണെന്ന വിധി പ്രഖ്യാപിക്കുമ്പോള്‍ പ്രതി കോടതിയില്‍ കരഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.