CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 52 Seconds Ago
Breaking Now

കറുത്ത അന്യഗ്രഹജീവിയാകാന്‍ കൊതിച്ച് ശരീരം മുഴുവന്‍ ടാറ്റൂ! മൂക്കും, മുകള്‍ ചുണ്ടും നീക്കം ചെയ്തു; വിചിത്രമായ മാറ്റങ്ങള്‍ നടത്തിയ 32-കാരന്‍ ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നു?

ചെറിയ പ്രായം മുതല്‍ തന്നെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോട് അഭിനിവേശം തോന്നിയ ശേഷമാണ് താന്‍ ഈ വഴിക്ക് ഇറങ്ങിയതെന്ന് ആന്റണി പറയുന്നു

ശരീരത്തില്‍ മാറ്റങ്ങള്‍ നടത്തി വ്യത്യസ്തമായ രൂപത്തില്‍ നടക്കാന്‍ ആഗ്രഹിച്ച് ഒടുവില്‍ സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലെത്തി ഒരു യുവാവ്. മൂക്കും, മുകള്‍ ചുണ്ടും മുറിച്ചുനീക്കിയാണ് വിചിത്രമായ ശരീരമാറ്റത്തിന് ഇയാള്‍ തയ്യാറായത്. കണ്ണിലെ കൃഷ്ണമണി ഉള്‍പ്പെടെ ശരീരത്തിലെ എല്ലാ ഭാഗത്തും ടാറ്റൂ കൊണ്ട് നിറച്ച 32-കാരന്‍ ആന്റണി ലോഫ്രെഡോയാണ് 'കറുത്ത അന്യഗ്രഹജീവിയെ' പോലെ തോന്നിക്കാനായി നാവ് പിളര്‍ത്തുകയും ചെയ്തതാണ് പാരയായത്. 

നാടകീയമായ ശാരീരിക മാറ്റങ്ങളാണ് ഈ ഫ്രഞ്ചുകാരന്‍ നടത്തുന്നത്. ഇന്‍സ്റ്റാഗ്രാമിലെ തന്റെ 227,000 ഫോളോവേഴ്‌സിന് മുന്നിലാണ് ഇയാള്‍ ഇത് വിളമ്പുന്നത്. ഫ്രാന്‍സില്‍ മൂക്ക് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അനധികൃതമായതിനാല്‍ സ്‌പെയിനില്‍ പോയാണ് പരിപാടി നടപ്പാക്കിയതെന്ന് ആന്റണി പറയുന്നു. ടാറ്റൂ ചെയ്യലും, ഓരോ ഭാഗത്ത് തുളക്കലും നടത്തുന്നതിന് പുറമെ മറ്റ് മാറ്റങ്ങള്‍ നടത്തുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ അനധികൃതമാണ്. 

അടുത്തിടെ മുകള്‍ ചുണ്ട് നീക്കം ചെയ്തതോടെയാണ് സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടത്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ആന്റണി തയ്യാറല്ല. ചര്‍മ്മം സമ്പൂര്‍ണ്ണമായി നീക്കം ചെയ്ത് ഇരുമ്പ് ഭാഗങ്ങള്‍ ചേര്‍ക്കുകയാണ് ഇയാളുടെ അടുത്ത ലക്ഷ്യം. കൈകളും, കാലുകളും, വിരലുകളും, തലയുടെ പിന്‍ഭാഗവുമാണ് ഇതിനായി ലക്ഷ്യമിടുന്നത്. 

ചെറിയ പ്രായം മുതല്‍ തന്നെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോട് അഭിനിവേശം തോന്നിയ ശേഷമാണ് താന്‍ ഈ വഴിക്ക് ഇറങ്ങിയതെന്ന് ആന്റണി പറയുന്നു. ഭയപ്പെടുത്തുന്ന ഒരു രൂപത്തില്‍ ചെന്ന് കലാശിക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം!




കൂടുതല്‍വാര്‍ത്തകള്‍.