CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 16 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ വേദനയാവുകയാണ് ജോസേട്ടന്റെ വേര്‍പാട് ; മലയാളി സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്ന ജേസ് ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

മരണവിവരം ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ ആഘാതം തന്നെയായിരുന്നു.

ലിവര്‍പൂളിന് തീരാ നഷ്ടമായിരുന്നു ജോസ് കണ്ണങ്കരയുടെ മരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിസ്റ്റന്‍ ഹോസ്പിറ്റലിലാണ് നിര്യാതനായത്. ഏതാനും ദിവസമായി ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും മരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല.

ലിവര്‍പൂള്‍ മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്ന ജോസ് ഏവര്‍ക്കും സുപരിചിതനായിരുന്നു. ജോസിന്റെ ഭാര്യാ സഹോദരിയും ലിവര്‍പൂളില്‍ തന്നെ താമസിക്കുന്നുണ്ട്. ഇരു കുടുംബങ്ങളും ലിവര്‍പൂളില്‍ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജോസിന്റെ മകള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. റോയല്‍ മെയിലില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായിരുന്നു ജോസ്.

ലിവര്‍പൂള്‍ മലയാളികള്‍ക്ക് എല്ലാമായിരുന്നു ജോസ്.

മരണവിവരം  ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ ആഘാതം തന്നെയായിരുന്നു. 

കേരളം പൂരം വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത ആദ്യ ട്രോഫിയില്‍ ലിവര്‍പൂള്‍ മലയാളികള്‍ക്ക് ട്രോഫി നേടാന്‍ സഹായിച്ചത് ജോസ് ' ആശാനായിരുന്നു' സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അദ്ദേഹം. കൃഷിയിലും തത്പരനായിരുന്നു. 

മാറാത്ത ചുമയും നെഞ്ചിലെ പ്രയാസവും ശ്വാസം മുട്ടും മൂലമാണ് ആശുപത്രിയിലെത്തിയത്. ശ്വാസകോശത്തില്‍ നീരുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ബയോപ്‌സി നടത്തി. പരിശോധനാ ഫലം വന്നപ്പോഴേക്കും മരണമെത്തുകയായിരുന്നു. 

അടൂരില്‍ നിന്ന് കോതമംഗലത്തിന് അടുത്തു കല്ലൂര്‍ക്കാടാണ് നാട്ടില്‍ വീട് പണിതിരിക്കുന്നത്. ഭാര്യ സൂസന്‍. ഏക മകള്‍ രേഷ്മ.




കൂടുതല്‍വാര്‍ത്തകള്‍.