CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 29 Minutes 37 Seconds Ago
Breaking Now

ഫിറ്റും, ആരോഗ്യവും ഉണ്ടായിട്ടും എയര്‍ ഹോസ്റ്റസ് കോമയില്‍ നിന്നും ഉണര്‍ന്നില്ല; രോഗം ഗുരുതരമായതോടെ ഡോക്ടര്‍മാര്‍ കോമയിലേക്ക് നീക്കുന്നതിന്റെ ഭയം ഫേസ്ബുക്കില്‍ പങ്കുവെച്ച 40-കാരിയെ കൊവിഡ് കീഴ്‌പ്പെടുത്തി; അഞ്ച് മക്കളുടെ അമ്മയായ കാര്‍ഡിഫ് സ്വദേശിനിയ്ക്ക് ഹൃദയാഘാതം

വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയറില്‍ നിന്നും ഫേസ്ബുക്കില്‍ ഹോബ്‌സ് കുറിച്ച വാക്കുകള്‍ തന്റെ അന്ത്യം അടുത്തുവെന്ന ഭയത്തിലായിരുന്നു

ഒടുവില്‍ അവരുടെ ഭയാശങ്കകള്‍ സത്യമായി. കോമയിലേക്ക് നീക്കിയാല്‍ ഒരു പക്ഷെ താന്‍ ഉറക്കം ഉണര്‍ന്നേക്കില്ലെന്ന ആശങ്ക ഫേസ്ബുക്കില്‍ കുറിച്ച് അഞ്ച് മക്കളുടെ അമ്മയെ കൊവിഡ്-19 കവര്‍ന്നു. കൊറോണാവൈറസ് പോസിറ്റീവായി ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ജനുവരി 19ന് ഇന്‍ഡ്യൂസ്ഡ് കോമയില്‍ 40-കാരി കാരെണ്‍ ഹോബ്‌സിന് ഹൃദയാഘാതം നേരിട്ട് മരണമടഞ്ഞത്. 

സുന്ദരിയും, സ്‌നേഹം നിറഞ്ഞ അമ്മയുമെന്ന് സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്ന മുന്‍ ഈസി ജെറ്റ് എയര്‍ സ്റ്റുവാര്‍ഡസിന് ക്രിസ്മസിന് തൊട്ടുമുന്‍പാണ് വൈറസ് പിടിപെട്ടത്. ഡിസംബര്‍ 27ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിറ്റും, ആരോഗ്യവുമുള്ള സ്ത്രീ ആയിരുന്നിട്ടും കാര്‍ഡിഫ് സ്വദേശിനിയുടെ അവസ്ഥ പൊടുന്നനെ ഗുരുതരമായി മാറുകയായിരുന്നു. ഇതോടെയാണ് ഇവരെ ഇന്‍ഡ്യൂസ്ഡ് കോമയിലേക്ക് നീക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

മഹാമാരി മൂലം വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമായിരുന്ന ഹോബ്‌സിന് വൈറസ് എങ്ങിനെ പിടിപെട്ടുവെന്ന് വ്യക്തമല്ല. അമ്മയെ നഷ്ടമായതോടെ ഇവരുടെ കുടുംബം നിയമങ്ങള്‍ അനുസരിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ഊര്‍ജ്ജം നഷ്ടപ്പെട്ട് വീട്ടില്‍ കിടപ്പിലായിരുന്നു ഹോബ്‌സെന്ന് സഹോദരി റേച്ചല്‍ വ്യക്തമാക്കി. ചുമയും, ശ്വാസം കിട്ടാത്ത അവസ്ഥയും മൂലം കുഴഞ്ഞ് വീഴുമെന്ന് തോന്നിച്ചു. 

വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്റന്‍സീവ് കെയറില്‍ നിന്നും ഫേസ്ബുക്കില്‍ ഹോബ്‌സ് കുറിച്ച വാക്കുകള്‍ തന്റെ അന്ത്യം അടുത്തുവെന്ന ഭയത്തിലായിരുന്നു. തന്റെ അവസ്ഥ മോശമാകുന്ന വിവരങ്ങള്‍ പങ്കുവെച്ച ശേഷം കോമയിലേക്ക് നീക്കുന്നതിന് മുന്‍പ് ഇനിയൊരിക്കലും മയക്കം വിട്ടുണരില്ലെന്ന ഭയവും അവര്‍ പങ്കുവെച്ചു. ഈ ഉറക്കം വിട്ട് കുട്ടികളുടെ അരികിലേക്ക് എത്താന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നായിരുന്നു ഹോബ്‌സിന്റെ അവസാന കുറിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.