CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 28 Seconds Ago
Breaking Now

മഞ്ഞുരുകുന്നു, ഭയപ്പെടുത്തും വിധം! ഭൂമിക്ക് നഷ്ടമായത് 28 ട്രില്ല്യണ്‍ ടണ്‍ മഞ്ഞ്; ഭൂമുഖത്ത് നിന്നും ഐസ് ഇല്ലാതാകുന്നതിന്റെ വേഗത കൂടുന്നു?

അന്തരീക്ഷത്തിലെയും, കടലിലെയും താപനില വര്‍ദ്ധിക്കുന്നതും ഐസ് ഇല്ലാതാക്കുന്ന കാരണമാണ്.

1994 മുതല്‍ 2017 വരെ കാലത്ത് ഭൂമിക്ക് നഷ്ടമായത് 28 ട്രില്ല്യണ്‍ ടണ്‍ ഐസ്. ഭൂമുഖത്ത് നിന്നും ഐസ് അപ്രത്യക്ഷമാകുന്നതിന്റെ വേഗത വര്‍ദ്ധിക്കുകയാണെന്നും പുതിയ പഠനം വ്യക്തമാക്കി. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയാണ് സുപ്രധാനമായ പഠനം സംഘടിപ്പിച്ചത്. 

ഭൂമിയില്‍ നിന്നും അതിവേഗത്തിലാണ് ഐസ് ഇല്ലാതാകുന്നതെന്ന് പഠനം കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദശകത്തിനിടെയാണ് ഇതിന്റെ വേഗത വര്‍ദ്ധിച്ചത്. 1990-കളില്‍ 0.8 ട്രില്ല്യണ്‍ ടണ്‍ എന്ന നിലയില്‍ നിന്ന് 2017 എത്തുമ്പോഴേക്കും പ്രതിവര്‍ഷം 1.3 ട്രില്ല്യണ്‍ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മാറിയത്. 

കൂടാതെ ഐസ് നഷ്ടമാകുന്നതിന്റെ നിരക്കില്‍ 65 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. അന്റാര്‍ട്ടിക്കയിലും, ഗ്രീന്‍ലാന്‍ഡിലുമുള്ള ഐസ് പാളികള്‍ ഇല്ലാതാകുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കാനുള്ള പ്രധാന കാരണം. മഞ്ഞുരുകുന്നത് മൂലം കടല്‍ ഉയരുകയും, തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

വന്യമൃഗങ്ങളുടെ വാസകേന്ദ്രങ്ങളും ഇതുവഴി നഷ്ടമാകും. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്- ഐപിസിസി കണക്കുകൂട്ടിയ ദുരന്തസമാനമായ അവസ്ഥയിലാണ് ഇപ്പോള്‍ ഐസ് പാളികള്‍ ഇല്ലാതാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ തോമസ് സ്ലേറ്റര്‍ വ്യക്തമാക്കി. 

അന്തരീക്ഷത്തിലെയും, കടലിലെയും താപനില വര്‍ദ്ധിക്കുന്നതും ഐസ് ഇല്ലാതാക്കുന്ന കാരണമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.