CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 57 Seconds Ago
Breaking Now

കാര്‍ ഉപേക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 3000 പൗണ്ട് 'ക്രെഡിറ്റ്'; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഇലക്ട്രിക് സ്‌കൂട്ടറിലും, ടാക്‌സിക്കും പണം വിനിയോഗിക്കാം; പുതിയ ഗ്രീന്‍ പദ്ധതി പരീക്ഷണം കവന്‍ട്രിയില്‍ തുടങ്ങും

പരീക്ഷണ ഘട്ടത്തില്‍ കാറുകള്‍ എടുത്ത് കൊണ്ടുപോകാന്‍ അനുവദിക്കുന്നവര്‍ക്ക് ഈ സമയത്ത് 1500 പൗണ്ട് മുതല്‍ 3000 പൗണ്ട് വരെ മറ്റ് ഗതാഗത സൗകര്യങ്ങളില്‍ ചെലവഴിക്കാം

കാറുകള്‍ ഉപേക്ഷിച്ച് പ്രകൃതിസൗഹൃദപരമായ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ള മോട്ടോറിസ്റ്റുകള്‍ക്ക് 3000 പൗണ്ട് വരെ നല്‍കാന്‍ പദ്ധതി. ഏറ്റവും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന കാറുകള്‍ അധികമുള്ള മേഖലകളിലെ ഡ്രൈവര്‍മാര്‍ക്കാണ് വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ പൊതുപണം ഉപയോഗിച്ച് ക്രെഡിറ്റ് നല്‍കുന്നത്. 

ഇതുപയോഗിച്ച് മറ്റ് ഗതാഗത സംവിധാനങ്ങളായ സൈക്കിളും, ഇലക്ട്രിക് സ്‌കൂട്ടറുകളും തെരഞ്ഞെടുക്കാം. കൂടാതെ തിരക്ക് കുറയ്ക്കുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ക്കും, കാര്‍ ക്ലബ്, ടാക്‌സികള്‍ എന്നിവയ്ക്കായും ഇത് വിനിയോഗിക്കാം. പ്രധാന നഗരങ്ങളില്‍ കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. 

ഈ സ്പ്രിംഗ് മുതല്‍ കവന്‍ട്രിയിലാണ് സ്‌കീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. 2016ന് മുന്‍പ് നിര്‍മ്മിച്ച ഡീസല്‍ കാറുകളും, 2006ന് മുന്‍പുള്ള പെട്രോള്‍ കാറുകളുമാണ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ട്രയല്‍സ് നടത്തുകയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരീക്ഷണ ഘട്ടത്തില്‍ കാറുകള്‍ എടുത്ത് കൊണ്ടുപോകാന്‍ അനുവദിക്കുന്നവര്‍ക്ക് ഈ സമയത്ത് 1500 പൗണ്ട് മുതല്‍ 3000 പൗണ്ട് വരെ മറ്റ് ഗതാഗത സൗകര്യങ്ങളില്‍ ചെലവഴിക്കാം. 22 മില്ല്യണ്‍ പൗണ്ടാണ് ഭാവി ഗതാഗത സൗകര്യത്തിനായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സ്‌കീമില്‍ സര്‍ക്കാര്‍ ഇറക്കുന്നത്. ഹാംപ്ഷയറിലും കാറുകള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് മൊബിലിറ്റി ക്രെഡിറ്റ് സ്‌കീം നടപ്പാക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.