CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 56 Minutes 41 Seconds Ago
Breaking Now

ഇരിപ്പിട വിവാദം; ആര്‍ക്കും സീറ്റില്ല ലാലേട്ടന് പോലുമെന്ന് ടിനി, വിമര്‍ശനം

അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന വിവാദത്തില്‍ നടന്‍ ടിനി ടോം ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു.

ഒരു ചടങ്ങില്‍ നിന്നുമുള്ള ചിത്രം പങ്കു വെച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്.  'ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്'. ഇതോടെ  സോഷ്യല്‍ മീഡിയയില്‍ ടിനിയ്‌ക്കെതിരെ കമന്റുകളും  തുടങ്ങി.

സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. തെറി വിളി കേള്‍ക്കാന്‍ നിക്കാതെ ഒന്ന് പോയി തരാമോ ടിനി എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.