CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 46 Seconds Ago
Breaking Now

എ-ലെവല്‍, ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി മാര്‍ക്ക് 'പെരുമഴ'; സ്‌കൂള്‍ എക്‌സാമുകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അധ്യാപകര്‍ക്ക്; ഗ്രേഡുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് ആരോപിച്ച് വിദഗ്ധര്‍; സംഭവിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ ആല്‍ഗോരിതം മാര്‍ക്കിനേക്കാള്‍ വലിയ കൂട്ടക്കുഴപ്പം?

ഗ്രേഡുകള്‍ നിശ്ചയിക്കാന്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കാതെ പോയാല്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്താന്‍ യൂണിവേഴ്‌സിറ്റികള്‍ വിയര്‍ക്കുമെന്ന് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്

ഈ വര്‍ഷത്തെ എ-ലെവല്‍, ജിസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കൊറോണാവൈറസ് പ്രതിസന്ധി മൂലം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എക്‌സാമുകള്‍ റദ്ദാക്കുമെന്ന വാക്കാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ പിന്‍വലിക്കുന്നത്. ഇതിന് പകരം ഈ വര്‍ഷത്തെ ഗ്രേഡിംഗ് സിസ്റ്റം സംബന്ധിച്ച് അദ്ദേഹം കോമണ്‍സില്‍ പ്രഖ്യാപനം നടത്തും. 

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എക്‌സാം ബോര്‍ഡുകള്‍ ഓരോ സബ്ജക്ടിലും ടെസ്റ്റ് പേപ്പര്‍ സീരീസ് തയ്യാറാക്കും. എന്നാല്‍ ഗ്രേഡുകള്‍ തീരുമാനിക്കാന്‍ ഇവ ഉപയോഗിക്കണോ, വേണ്ടയോയെന്ന് അധ്യാപകര്‍ക്ക് തീരുമാനമെടുക്കാം. മുന്‍കാല എസ്സേകള്‍, കോഴ്‌സ് വര്‍ക്ക്, മോക്ക്, മറ്റ് ക്ലാസ് വര്‍ക്കുകള്‍ എന്നിവയെ അടിസ്ഥാനമാക്കി അധ്യാപകര്‍ക്ക് വേണമെങ്കില്‍ ഗ്രേഡ് നല്‍കാം. ഇതിന് പകരം മിനി എക്‌സാമുകള്‍ സംഘടിപ്പിക്കുകയും ചെയ്യാം. ഇതിനുള്ള പേപ്പറുകള്‍ സ്വന്തം നിലയില്‍ തയ്യാറാക്കുകയോ, എക്‌സാം ബോര്‍ഡ് ചോദ്യങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാം. 

പേപ്പറുകള്‍ എക്‌സാം എഴുതുന്ന അന്തരീക്ഷത്തില്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധവും കാണില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മറിച്ച് വീട്ടിലിരുന്നോ, സ്‌കൂളിലോ ഇത് എഴുതാന്‍ അധ്യാപകര്‍ക്ക് അനുവാദം നല്‍കാം. ഗ്രേഡുകള്‍ നല്‍കുന്നതില്‍ തെറ്റായ രീതി അനുശാസിക്കുകയോ, ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കുന്നതായോ കണ്ടെത്തിയാല്‍ മാത്രമാണ് എക്‌സാം ബോര്‍ഡുകള്‍ വിഷയത്തില്‍ ഇടപെടുക. കഴിഞ്ഞ വര്‍ഷം ആല്‍ഗോരിതം ഉപയോഗിച്ച് ഗ്രേഡ് നല്‍കാന്‍ ശ്രമിച്ച് ക്ഷണിച്ചുവരുത്തിയ പ്രശ്‌നങ്ങളേക്കാള്‍ വലിയ കുഴപ്പമാണ് ഇതുവഴി സര്‍ക്കാര്‍ വിളിച്ചുവരുത്തുന്നതെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ ജോണ്‍ കോള്‍സ് വിമര്‍ശിക്കുന്നത്. 

അധ്യാപകരെ വിശ്വസിച്ച് ഫലങ്ങള്‍ നിശ്ചയിക്കാനുള്ള നീക്കം ക്വാളിഫിക്കേഷന്റെ വിശ്വാസ്യതയെ തന്നെ അപകടത്തിലാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഗ്രേഡുകള്‍ യാതൊരു പരിധിയില്ലാതെ കുതിച്ചുയരാനും ഇത് കാരണമാകും. ഗ്രേഡുകള്‍ നിശ്ചയിക്കാന്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കാതെ പോയാല്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്താന്‍ യൂണിവേഴ്‌സിറ്റികള്‍ വിയര്‍ക്കുമെന്ന് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.