CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 24 Seconds Ago
Breaking Now

യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്സ്

യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്.

യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്സും. 50 പേര്‍ അടങ്ങിയ, കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ (BAME) എന്നിവരുടെ പട്ടികയിലാണ് മലയാളി നഴ്‌സായ സജന്‍ സത്യന്‍ ഇടം നേടിയത്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ്' (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജന്‍ സത്യനെ തിരഞ്ഞെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്. എന്‍എച്ച്എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയര്‍ന്ന തസ്തികകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാല്‍, കരിയറില്‍ മുന്നോട്ട് വരുന്നവര്‍ക്ക് മാതൃകയാക്കാന്‍ ആളില്ലാത്ത അവസ്ഥ ASKeN-ന്റെ പ്രധാന ശ്രദ്ധാ വിഷയമാണ്.

2009-ല്‍ ചാര്‍ജ് നഴ്‌സായി എന്‍എച്ച്എസില്‍ ചേര്‍ന്ന ശേഷം നോര്‍ത്ത്, മിഡ്ലാന്‍ഡ്സിലെ വിവിധ ട്രസ്റ്റുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറായും, ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് ട്രസ്റ്റില്‍ ലീഡ് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറായും പ്രവര്‍ത്തിച്ച ശേഷം ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ടിലും സേവനമനുഷ്ഠിച്ചു. 2023ലാണ് അദ്ദേഹം നിലവിലെ തസ്തികയായ എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ചുമതലയേറ്റത്.

കേരളത്തില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം ഇന്ത്യയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലണ്ടിലെത്തിയ ശേഷം നഴ്‌സിങ്ങില്‍ എംഎസ്സി ബിരുദം നേടി. രാജ്യാന്തര തലത്തില്‍ വിദ്യാഭ്യാസം നേടിയ നഴ്‌സുമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതില്‍ അദ്ദേഹം സജീവമായി പങ്കാളിയാവുകയും, ചീഫ് നഴ്‌സിങ് ഓഫിസറുടെ ഇന്റര്‍നാഷനല്‍ നഴ്‌സിങ് അസോസിയേഷന്‍ ഡയസ്പോറ ഗ്രൂപ്പില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര്യ അനൂപ സജന്‍, മിയ, മിലന്‍ എന്നിവരാണ് മക്കള്‍. വര്‍ക്കല സ്വദേശിയായ ഇദ്ദേഹം യുക്മ മുന്‍ ജോയ്ന്റ് സെക്രട്ടറിയാണ്. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.