CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 2 Seconds Ago
Breaking Now

കേരളം പിടിക്കാന്‍ ഇനി രാഷ്ട്രീയക്കാരുടെ അങ്കം തുടങ്ങും! ഏപ്രില്‍ 6 തെരഞ്ഞെടുപ്പ് തീയതിയായി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഫലം മെയ് 2ന്

എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മെയ് 2ന് ഫലപ്രഖ്യാപനം

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 6നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലങ്ങള്‍ അറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം. 

കേരളത്തിന് പുറമെ ആസാം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആസാമില്‍ മൂന്ന് ഘട്ടങ്ങളിലായി മാര്‍ച്ച് 26, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നീ ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ്. 

തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ഏപ്രില്‍ 6ന് തന്നൊണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ നീളും. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മെയ് 2ന് ഫലപ്രഖ്യാപനം എത്തും. 

അഞ്ച് സംസ്ഥാനങ്ങളില്‍ 824 നിയമസഭാ മണ്ഡലങ്ങളിലായി 18.68 കോടി സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിനായി 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകള്‍ തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. 

വാക്‌സിനേഷന്‍ പദ്ധതി വേഗത്തിലാക്കി തെരഞ്ഞെടുപ്പിനുള്ള അന്തരീക്ഷം ഒരുക്കിയ ആരോഗ്യ മന്ത്രാലയത്തിന് അറോറ നന്ദി പറഞ്ഞു. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം വീടുകളില്‍ പ്രചരണത്തിന് അഞ്ച് പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. പ്രാദേശിക കൊവിഡ് സാഹചര്യം അനുസരിച്ച് നിബന്ധനകളില്‍ സംസ്ഥാനങ്ങള്‍ ഭേദഗതികളാകാമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 




കൂടുതല്‍വാര്‍ത്തകള്‍.