
















പട്ടാമ്പി നേര്‍ച്ചയില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് ഐക്യദാര്‍ഢ്യം. വൈകുന്നേരം നടന്ന മതസൗഹാര്‍ദ്ദ നഗര പ്രദിക്ഷണ ഘോഷയാത്രയിലാണ് സംഭവം. മേഴ്സേഴ്സ് എന്ന ഉപ ആഘോഷകമ്മിറ്റി ടീം ആണ് ആനപ്പുറത്ത് ഖമനയിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.
ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്തെ ചരിത്രത്തിന്റെ ഭാഗമായി പ്രജാതല്പരനും സൂഫി വര്യനുമായ ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണകളുണര്‍ത്തിയാണ് പട്ടാമ്പി നേര്‍ച്ച ആഘോഷിക്കുന്നത്. 112ാം നേര്‍ച്ചയാണ് ഇത്തവണ ആഘോഷിച്ചത്. രാവിലെ കേന്ദ്ര നേര്‍ച്ചാഘോഷക്കമ്മിറ്റി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും പാരമ്പര്യ അവകാശികളുടെയും സാന്നിധ്യത്തില്‍ കോടി ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
വൈകുന്നേരം 5 മണിമുതല്‍ രാത്രി 12 മണിവരെ മതസൗഹാര്‍ദ്ദ സന്ദേശം വിളിച്ചോതി നടക്കുന്ന നഗര പ്രദക്ഷിണ ഘോഷയാത്ര പട്ടാമ്പി നേര്‍ച്ചയുടെ പ്രധാന ആകര്‍ഷണമാണ്. ഘോഷയാത്രയും ഗജസംഗമവും ആസ്വദിക്കാന്‍ ആയിരക്കണക്കിനാളുകളാണ് പട്ടാമ്പിയിലേക്ക് എത്തിയത്. ഈ ഘോഷയാത്രയിലാണ് മേഴ്സേഴ്സ് എന്ന ഉപ ആഘോഷകമ്മിറ്റി ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖമനയിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഉയര്‍ത്തിയത്.