CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 7 Seconds Ago
Breaking Now

കൊവിഡ് 'കൊലപാതകം'; കെയറര്‍ അറസ്റ്റില്‍? കൊവിഡ് മരണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ആരോപിച്ച് നരഹത്യ ചുമത്തി കെയറര്‍ അറസ്റ്റില്‍; ആദ്യത്തെ കേസ് ആശങ്കയാകുന്നു!

എവിടെയുള്ള കെയററാണ് അറസ്റ്റിലായതെന്ന് വ്യക്തമല്ല

കൊവിഡ്-19 ബാധിച്ച് നടന്ന മരണം ഗുരുതര വീഴ്ചകള്‍ മൂലം സംഭവിച്ചതാണെന്ന് വിലയിരുത്തി നരഹത്യ കേസ് ചുമത്തി കെയറര്‍ അറസ്റ്റിലായി. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് കെയര്‍ വര്‍ക്കര്‍ക്ക് എതിരെയുള്ള ആദ്യത്തെ കേസാണിതെന്നാണ് കരുതുന്നത്. 

ഒരു രോഗി കൊറോണാവൈറസ് ബാധിച്ച് മരിച്ചതോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. ഇന്‍ഫെക്ഷന്‍, പ്രിവന്‍ഷന്‍, കണ്‍ട്രോള്‍ എന്നീ വിഷയങ്ങളില്‍ നേരിടുന്ന ആരോപണങ്ങളാണ് പരിശോധിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനിയാണ് യുണൈറ്റഡ് കിംഗ്ഡം ഹോംകെയര്‍ അസോസിയേഷനെ അറസ്റ്റ് സംബന്ധിച്ച് വിവരമറിയിച്ചത്. 

അതേസമയം എവിടെയുള്ള കെയററാണ് അറസ്റ്റിലായതെന്ന് വ്യക്തമല്ല. ഏത് കെയര്‍ ഹോമിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അറിവായിട്ടില്ല. കെയര്‍ പ്രൊവൈഡേഴ്‌സിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ അറസ്റ്റെന്ന് യുകെഎച്ച്‌സിഎ ചീഫ് എക്‌സിക്യൂട്ടീവ് ജെയിന്‍ ടൗണ്‍സണ്‍ വ്യക്തമാക്കി. 

ഇത്തരം കേസുകള്‍ വന്നുചേരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ തങ്ങളുടെ 2000 അംഗങ്ങളോടും കെയര്‍ വര്‍ക്കേഴ്‌സിന് ആവശ്യമായ ഹൈജീന്‍, പേഴ്‌സണല്‍ പ്രൊടക്ടീവ് ഉപകരണങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ടൗണ്‍സണ്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.