CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 48 Minutes 38 Seconds Ago
Breaking Now

ലിമയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്നാരംഭിക്കുന്നു

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്നാരംഭിക്കുന്നു  

ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് . മാര്‍ച്ച് 2 തീയതി വൈകുന്നേരം  7 മണിക്ക് ക്ലാസിനു തുടക്കംകുറിക്കും .ഈ ക്ലാസ് മാതാപിതാക്കളെ ഉദ്ദേശിച്ചാണ് നടക്കുന്നത് പിന്നീട്  വരുന്ന 4 തീയതി നടക്കുന്ന  ക്ലാസ് ഏഴാം ക്ലാസ് മുതല്‍ മുകളിലേയ്ക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത്.

മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ക്ലാസുകള്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉപകരിക്കുമെന്നതില്‍ സംശയമില്ല. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

വിവരങ്ങള്‍ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് 07788254892, സെക്രട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874

 




കൂടുതല്‍വാര്‍ത്തകള്‍.