CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 36 Seconds Ago
Breaking Now

ഥപട് എന്ന ചിത്രം പലര്‍ക്കും കൊള്ളേണ്ടിടത്ത് കൊണ്ടുവന്ന് മനസ്സിലായി: തപ്‌സി പന്നു

2020ല്‍ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഥപ്പട്. ദാമ്പത്യത്തിലും കുടുംബങ്ങള്‍ക്കുള്ളിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെയും ഗാര്‍ഹിക പീഡനത്തെയും കുറിച്ച് ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ഥപ്പട്.

ഥപ്പട് പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്ന സമയത്ത് ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് തപ്‌സി പന്നു. 

ഥപ്പട് ചെയ്തതിന് ശേഷം നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് എഴുതിയിരുന്നതായി തപസ് പറഞ്ഞു. ഥപ്പടിന് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം എന്തായിരുന്നെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തപ്‌സി.

'ഇതിനെ നല്ലതായാണോ ചീത്തയായാണോ കാണേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഥപ്പട് അവരുടെ കഥയാണെന്ന് പറഞ്ഞ് നിരവധി സ്ത്രീകള്‍ എനിക്ക് എഴുതിയിരുന്നു. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഉദ്ദേശിച്ചിടത്ത് തന്നെ സിനിമ എത്തിയെന്ന് എനിക്ക് മനസ്സിലായി,' തപ്‌സി പന്നു പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.