CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 52 Minutes 6 Seconds Ago
Breaking Now

പ്രണയവിവാഹം, തുടര്‍ന്ന് ഡിവോഴ്‌സ്, എല്ലാം അവസാനിപ്പിച്ചാലോ എന്ന് തോന്നി: വെളിപ്പെടുത്തലുമായി ഭഗത് മാനുവല്‍

വിവാഹമോചനവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും മനസുതുറന്ന് നടന്‍ ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കിലായിരുന്ന സമയം ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ കൈപിടിച്ചു കയറ്റിയെതെന്നും ഭഗത് പറയുന്നു. വിവാഹം ഡിവോഴ്‌സില്‍ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിവാഹം ഡിവോഴ്‌സില്‍ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്ന ശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവന്‍ എനിക്കൊപ്പമാണ്. പ്രാര്‍ഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നക്‌സലേറ്റായിരുന്ന അപ്പന്‍ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു. അങ്ങൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ പിടിച്ചാല്‍ കിട്ടിയില്ല. ഞാന്‍ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്‌സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്‌നങ്ങള്‍ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്‌സിന് ശേഷമുണ്ടായ ജീവിതത്തില്‍ നിന്ന് പുറത്ത് വരാന്‍ ഒരുപാട് സമയം എടുത്തു.

മകന്‍ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളര്‍ത്തിയതും വലുതാക്കിയതും. മലര്‍വാടി ആര്‍ട്‌സ് ക്ലബ് കഴിഞ്ഞശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചന ശേഷം ഞാന്‍ കൊച്ചിയില്‍ തന്നെയായിരുന്നു താമസം. അതുകൊണ്ട് കുടുംബ പ്രശ്‌നങ്ങള്‍ വീട്ടുകാര്‍ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് എന്റെ നാട്ടില്‍ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്‌ലാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്.

എന്റെ ഈ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് നിവിന്‍ അടക്കമുള്ള സുഹൃത്തുക്കളെല്ലാം നല്ല ബിസിയായിരുന്നു. ഞാന്‍ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന് തന്നെയിരുന്ന് കള്ള് കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യില്‍ നിന്നും പോയി. അതില്‍ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാര്‍ തന്നെയാണ്.

ആത്മഹത്യയുടെ വക്കിലായിരുന്നു ഞാന്‍. അന്ന് ഡോര്‍ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകന്‍ മനുവും ജിയോയുമൊക്കെ. അന്ന് മുതല്‍ അവന്മാര്‍ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാര്‍ ഇതുപോലെ കൂട്ടുകാരുടെ രൂപത്തില്‍ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്.

അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാന്‍ ?ഗുഡ് മോണിങ് അയക്കും. അജു മറുപടി അയയ്ക്കാറില്ല. പക്ഷേ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാല്‍ ഉടനെ അവന്റെ കോള്‍ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. ഇതൊക്കെ ഞാന്‍ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകര്‍ന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും.

 




കൂടുതല്‍വാര്‍ത്തകള്‍.