CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Hours 32 Minutes 11 Seconds Ago
Breaking Now

'മാപ്പ് പറയേണ്ടത് അന്നയല്ല;നട്ടെല്ലില്ലാത്ത യൂട്യൂബര്‍മാരാണ്'; അന്നാ രാജന് പിന്തുണയുമായി മാധവ് സുരേഷ്

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പകര്‍ത്തിയ വീഡിയോയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്. ഈ വിഷയത്തില്‍ അന്ന മാപ്പ് പറയേണ്ട ഒരു സാഹചര്യവുമില്ലെന്നും, വ്യൂസിനായി സ്ത്രീകളുടെ അന്തസ്സ് കെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മാപ്പ് പറയേണ്ടതെന്നും മാധവ് വ്യക്തമാക്കി.

'പൂജ ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ അവരുടെ അന്തസ്സിന് വില കല്‍പ്പിക്കാതെ, ക്ലിക്ക് ലഭിക്കുന്നതിനായി ചില യൂട്യൂബര്‍മാര്‍ പകര്‍ത്തി പങ്കുവെക്കുന്നു. ഇതിന്റെ പേരില്‍ പിന്നീട് സെലിബ്രിറ്റികള്‍ക്ക് മാപ്പ് പറയേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. അന്ന രാജന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ലജ്ജയില്ലാതെ ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മള്‍ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്, ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു,' മാധവ് കുറിച്ചു.

പൊങ്കാല ഇടുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അന്ന രാജനെതിരെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ആരുടെയെങ്കിലും മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന വൈകാരികമായ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ശുദ്ധമായ ഭക്തിയോടെയാണ് താന്‍ പൊങ്കാലയിട്ടതെന്നും തന്റെ മനസ്സ് ആറ്റുകാലമ്മയ്ക്ക് അറിയാമെന്നും അന്ന പ്രതികരിച്ചിരുന്നു. അന്നയുടെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മാധവ് സുരേഷ് പിന്തുണ അറിയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.