CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 47 Seconds Ago
Breaking Now

ബജറ്റ് ; എന്‍എച്ച്എസിന് ഒന്നും നല്‍കാത്തതില്‍ നഴ്‌സുമാര്‍ക്ക് നിരാശ ; കോവിഡ് ആശങ്കകള്‍ക്കിടയില്‍ വലിയ പരിക്കില്ലാതെ മുന്നോട്ടു പോകാനുള്ള നിര്‍ദ്ദേശങ്ങളുമായി ഋഷി സുനക്

നികുതി വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് ബാധ്യതയാവില്ല.

ഋഷി സുനകിന്റെ കോവിഡ് കാല ബജറ്റിന് സമ്മിശ്ര അഭിപ്രായങ്ങളാണ്. ദുരിത ജീവിതത്തിനിടെ വലിയ പരിക്കില്ലാതെ മുന്നോട്ട് പോകാനുള്ള നീക്കമാണ് സര്‍ക്കാരിന്റെത്. 

വീടു വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സെപ്തംബര്‍ വരെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവു നല്‍കിയിട്ടുണ്ട്. കൂടിയ വിലയ്ക്കുള്ള വീട് വങ്ങുന്നവര്‍ക്ക് ജൂണ്‍വരെയും സാവകാശം കിട്ടും.സ്റ്റാമ്പ് ഡ്യൂട്ടിയുടെ ആശ്വാസമായി 15000 പൗണ്ട് വരെയാണ് സാധാരണക്കാരില്‍ എത്തുക.

കോവിഡില്‍ മുന്‍നിര പോരാട്ടത്തിനിറങ്ങിയ നഴ്‌സുമാര്‍ക്ക് വേണ്ട പരിഗണന ബജറ്റില്‍ നല്‍കിയില്ലെന്ന പരാതി ഉയരുന്നുണ്ട്. നിരാശാ ജനകമെന്നാണ് ആര്‍സിഎന്‍ ഉള്‍പ്പെടെ സംഘടനകള്‍ പ്രതികരിക്കുന്നത്.

ആരോഗ്യവകുപ്പിന് 30 ബില്യണ്‍ കുറവു വരുത്തി, എന്‍എച്ച്എസ് ഇംഗ്ലണ്ടിന് എട്ടു ബില്യന്റെ കുറവും. എന്‍എച്ച്എസിന് ദീര്‍ഘകാല പ്ലാന്‍ നല്‍കിയതാണെന്നും കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പണം ആവശ്യമെങ്കില്‍ അത് അപ്പോള്‍ പരിഗണിക്കുമെന്നുമാണ് ഋഷി സുനക് പറഞ്ഞു.

നികുതി വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് ബാധ്യതയാവില്ല. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല.

കറന്‍സിയുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ നറു പൗണ്ട് വരെയുള്ളവ കാര്‍ഡ് ഉപയോഗിച്ച് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.