CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 37 Minutes 23 Seconds Ago
Breaking Now

ബുമ്രയുമായി അനുപമയ്ക്ക് മറ്റൊരു തരത്തിലുള്ള ബന്ധമില്ല ; പ്രചാരണങ്ങളെ തമാശയായി കാണുന്നുള്ളൂവെന്ന് അനുപമയുടെ അമ്മ

നടി അനുപമ പരമേശ്വരനും ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി അനുപമയുടെ അമ്മ സുനിത പരമേശ്വരന്‍.

ബുമ്രയുമായി അനുപമയ്ക്ക് മറ്റൊരു തരത്തിലുള്ള ബന്ധമില്ലെന്നും പ്രചരണങ്ങള്‍ തമാശയായി മാത്രമെ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു. 

'ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിംഗിനു പോയപ്പോള്‍ അനുപമ താമസിച്ച അതേ ഹോട്ടലില്‍ ബുമ്രയുമുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. അനുപമ 'കാര്‍ത്തികേയ 2' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി രാജ്‌കോട്ടിലേക്ക് പോയിരിക്കുകയാണ്. ആളുകള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇതിലൊന്നും വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ', സുനിത പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ അനുപമയുടെ കല്യാണം പലതവണ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിക്കുന്നു. അനുപമയെ കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ ചിലര്‍ പുതിയ കഥകളുണ്ടാക്കും. പോസിറ്റീവായിട്ടേ ഇത്തരം കമന്റുകളെ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.