CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 54 Seconds Ago
Breaking Now

നാട്ടിലേക്ക് പോകണമെങ്കില്‍ ഇനി കടമ്പകളേറെ ; ഫോം ഫില്‍ ചെയ്തു കാരണം ബോധിപ്പിക്കണം

യാത്രാ ഉദ്ദേശം അതില്‍ വ്യക്തമാക്കിയിരിക്കണം. അനുമതിയുണ്ടായാലേ പോകാനാവൂ.

ബ്രിട്ടനില്‍ നിന്നു പുറത്തേക്കുള്ള യാത്രകള്‍ ഇനി അത്ര എളുപ്പമല്ല. തിങ്കളാഴ്ച മുതല്‍ വരുന്ന നിയമപ്രകാരം യാത്ര തിരിക്കും മുമ്പേ ഒരു ഫോം പൂരിപ്പിക്കണം. നിങ്ങളുടെ യാത്രാ ഉദ്ദേശം അതില്‍ വ്യക്തമാക്കിയിരിക്കണം. അനുമതിയുണ്ടായാലേ പോകാനാവൂ.

അനുമതിയില്ലാതെ യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തിയാല്‍ തിരിച്ചു വീട്ടിലേക്ക് മടങ്ങേണ്ടിവരും, ഒപ്പം 200 പൗണ്ട് പിഴയും കൊടുക്കണം. എന്തിന് വിദേശ യാത്ര ചെയ്യുന്നു എന്ന കാരണം ഉള്‍പ്പെടെ മൂന്നു പേജുള്ള അപേക്ഷയാണ് പൂരിപ്പിക്കേണ്ടത്. ഇംഗ്ലണ്ടില്‍ നിന്ന് ഏതൊരു വിദേശ യാത്രയ്ക്ക് പോകുന്ന ബ്രിട്ടീഷുകാരും ബ്രിട്ടനില്‍ താമസിക്കുന്നവരും ഇതു ചെയ്യണം. 

നിങ്ങള്‍ കള്ളത്തരം പറഞ്ഞു യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ അകത്താകും. ബിസിനസ്, വിദ്യാഭ്യാസം, മാനുഷിക പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങള്‍ , അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് അനുമതി. മേയ് 17 വരെ നിയന്ത്രണം തുടരും. 

ഫോമിന്റെ പ്രിന്റ് ഔട്ടോ ഇ കോപ്പിയോ കൈയ്യില്‍ കരുതണം. യാത്രക്കാരെ പരിശോധിക്കാനും ഫോം കാണിക്കുവാന്‍ ആവശ്യപ്പെടാനുമുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

എന്നാല്‍ വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് ഉള്‍പ്പെടെ ടൂറിസം ഏരിയയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വിമാനകമ്പനികള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.