CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 2 Seconds Ago
Breaking Now

ഇത് ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്കേ സാധിക്കൂയെന്ന് വിടി ബല്‍റാം; കുഞ്ഞ് ആരാധകന്റെ വീഡിയോ പങ്കുവച്ച് ഉമ്മന്‍ചാണ്ടി

നിമിഷനേരങ്ങള്‍ നിരവധി പേര്‍ വീഡിയോ കണ്ടും ഷെയര്‍ ചെയ്തു.

തന്നെ അനുകരിക്കുന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എങ്ങനെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാവമെന്ന് അമ്മ ചോദിക്കുമ്പോള്‍, കുഞ്ഞ് ഉമ്മന്‍ചാണ്ടിയെ അനുകരിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ ടിവിയില്‍ പ്ലേ ചെയ്ത് കാണുന്ന ഉമ്മന്‍ചാണ്ടിയെയും ഭാര്യയെയും വീഡിയോയില്‍ കാണാം.

വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉമ്മന്‍ചാണ്ടി പറഞ്ഞത് ഇങ്ങനെ: പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്. വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്.

അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം.

നിമിഷനേരങ്ങള്‍ നിരവധി പേര്‍ വീഡിയോ കണ്ടു ഷെയര്‍ ചെയ്തു. വൈകുന്നേരം മൂന്നുമണിയോടെ ഷെയര്‍ ചെയ്ത വീഡിയോ ഇതുവരെ 4500ഓളം പേരാണ് ഷെയര്‍ ചെയ്തത്. ആയിരത്തിന് മുകളില്‍ കമന്റും വീഡിയോയ്ക്ക് ലഭിച്ചു.

വീഡിയോ ഷെയര്‍ചെയ്ത തൃത്താല എംഎല്‍എ വിടി ബല്‍റാം കമന്റായി കുറിച്ചത് ഇങ്ങനെ: ഇതിങ്ങനെ ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.