ലോകം ലോക്ക്ഡൗണില്‍ പെട്ടതിന് ശേഷം സൂം മീറ്റിംഗ് ഒരു പതിവ് കാര്യമാണ്. ഇതിനിടെ വന്നുചേരുന്ന അബദ്ധങ്ങളും അതുപോലെ പതിവ് തന്നെ. കൊവിഡ് പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ച സൂം മീറ്റിംഗ് വഴി നടക്കുന്നതിനിടെ സൗത്ത് ആഫ്രിക്കന്‍ പരമ്പരാഗത നേതാവിന്റെ ഭാര്യ നഗ്നയായി പ്രത്യക്ഷപ്പെട്ടതാണ് ഈ വാര്‍ത്തകളില്‍ ഒടുവിലത്തേത്!
സൗത്ത് ആഫ്രിക്കയിലെ 23 പരമ്പരാഗത നേതാക്കളുടെ സംഘടനയായ നാഷണല്‍ ഹൗസ് ഓഫ് ട്രഡീഷണല്‍ ലീഡേഴ്‌സ് അംഗം സോലൈല്‍ എന്‍ദേവുവാണ് സൂം മീറ്റിംഗിനിടെ നാണംകെട്ടത്. ഈസ്‌റ്റേണ്‍ കേപ്പ് പ്രവിശ്യയില്‍ കൊവിഡ്-19 മരണങ്ങള്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു എന്‍ദേവു.
ഈസ്റ്റേണ്‍ കേപ്പില്‍ പ്രാദേശിക ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് വിശദീകരിക്കവെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ നഗ്നയായി പിന്നില്‍ പ്രത്യക്ഷപ്പെട്ടത്. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെയ്ത് മുതാംബിയാണ് പിന്നില്‍ നടക്കുന്ന സംഭവങ്ങള്‍ എന്‍ദേവുവിന് ചൂണ്ടിക്കാട്ടിയത്.
'എന്‍ദേവു നിങ്ങള്‍ക്ക് പിന്നിലുള്ളവര്‍ മാന്യമായി വസ്ത്രം ധരിച്ചിട്ടില്ല. ഞങ്ങള്‍ക്ക് എല്ലാം കാണാം. നിങ്ങളൊരു മീറ്റിംഗിലാണെന്ന് അവരോട് പറഞ്ഞില്ലേ? ഇത് വളരെ ബുദ്ധിമുട്ടാണ്', അവര്‍ നേതാവിനോട് പറഞ്ഞു. ഇതോടെയാണ് ക്യാമറയില്‍ ശ്രദ്ധിച്ചത് കൊണ്ട് പിന്നില്‍ നടക്കുന്നത് അറിഞ്ഞില്ലെന്ന് നേതാവ് വിശദീകരിച്ചത്. സംഭവത്തില്‍ ഖേദവും പ്രകടിപ്പിച്ചു.
മീറ്റിംഗ് നേരത്തെ നിശ്ചയിച്ചതിലും നീണ്ടതോടെയാണ് എന്‍ദേവു കിടപ്പുമുറിയിലെത്തിയത്. ക്യാമറ ഓണാണെന്ന് ശ്രദ്ധിക്കാതെ കുളികഴിഞ്ഞ് ഭാര്യ എത്തിയതാണ് പ്രശ്‌നമായത്.