CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 17 Seconds Ago
Breaking Now

അക്ഷയ് കുമാര്‍ രഹസ്യമായി വിളിച്ച് എന്നെ അഭിനന്ദിച്ചു,പക്ഷെ പരസ്യമായി പറയില്ല ; കങ്കണ

ബോളിവുഡ് സിനിമാ വ്യവസായത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. പരസ്പരം ശത്രുത വച്ച് പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പോലും പലര്‍ക്കും ഭയമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറിനെ പോലെയുള്ളവര്‍ തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചതായും കങ്കണ ട്വീറ്റില്‍ പറയുന്നു.

'ബോളിവുഡില്‍ പരസ്പരം ശത്രുത പുലര്‍ത്തുന്നവര്‍ ആയതിനാല്‍ എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും തലൈവി ചിത്രത്തിന്റെ ട്രെയ്‌ലറിനെ വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മൂവി മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍' എന്നാണ് കങ്കണയുടെ ട്വീറ്റ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.