മുന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ലോക കേരള സഭാ പ്രതിനിധിയും യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനുമായ ടി ഹരിദാസിന് യാത്രാ മൊഴിയേകാന്‍ മലയാളി സമൂഹം. നാളെയും മറ്റന്നാളുമായി പൊതു ദര്‍ശനം നടക്കും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ച് കുടുംബത്തിന് മാത്രമായി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്ന രീതിയിലാണ് ക്രമീകരണം. യുകെയിലെ നിരവധി പേര്‍ അവസാനമായി ഹരിയേട്ടനെ കാണാന്‍ എത്തുമെന്നതിനാല്‍ പൊതു ദര്‍ശനം രണ്ടു ദിവസത്തേക്ക് തീരുമാനിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ലണ്ടനില്‍ പൊതു ദര്‍ശനം ഏര്‍പ്പെടുത്തിയിിരിക്കുന്നത്. ബുക്കിങ് സിസ്റ്റം വഴിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കുന്നത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരു സ്ലോട്ട് ബുക്ക് ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണവും പങ്കെടുക്കുന്ന തീയതിയും സമയവും ഉള്‍പ്പെടുത്തി വേണം ബുക്ക് ചെയ്യാന്‍.
ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ഫോം സമര്‍പ്പിക്കുക. ഫോം സബ്മിറ്റ് ചെയ്താല്‍ നിങ്ങളുടെ സമയ സ്ലോട്ട് സ്ഥിരീകരിക്കുന്ന മെയില്‍ ലഭിക്കും. മെയിലിന്റെ അടിസ്ഥാനത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കാവുന്നതാണ്.
കോവിഡ് ലക്ഷണമുണ്ടെങ്കില്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുക.മാസ്‌ക് ധരിക്കണം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നറിയിച്ച കുടുംബം ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഹരിദാസ് മാര്‍ച്ച് 24 പുലര്‍ച്ചെയാണ് മരിച്ചത്. 70 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കേ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.
https://docs.google.com/forms/d/e/1FAIpQLSf5rmayET8_A5a0KLtxBXXG8Go_uCk2mwkJUWj0nCwQp48xlQ/viewform
പൊതുദര്‍ശനം നടക്കുന്ന സ്ഥലം
Asian funeral care, 66-67 Monarch Parade,London road,Mitcham CR4 3HB