CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 39 Seconds Ago
Breaking Now

അയാള്‍ വേദനിച്ച് മരിക്കണമായിരുന്നു; ഫിലിപ്പ് രാജകുമാരന്‍ 'സമാധാനപരമായി' മരിച്ചത് ദുഃഖകരമെന്ന് മാധ്യമപ്രവര്‍ത്തകയുടെ ട്രോള്‍; എഴുത്തുകാരിയെ കൈയൊഴിഞ്ഞ് ഗാര്‍ഡിയന്‍; വിവാദത്തിലും നിലപാടിലുറച്ച് കാരെണ്‍?

വാക്കുകള്‍ വിവാദമായെങ്കിലും കാനഡയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ല

ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തില്‍ ലോകം ദുഃഖം രേഖപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുമായി മാധ്യമപ്രവര്‍ത്തക. രാജകുമാരന്റെ വിയോഗത്തെ അവഹേളിച്ചാണ് ഗാര്‍ഡിയന്‍ മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തത്. 

ഡ്യൂക്ക് വിന്‍ഡ്‌സര്‍ കാസിലില്‍ സമാധാനപൂര്‍ണ്ണമായി മരണത്തെ പുല്‍കിയെന്നാണ് കൊട്ടാരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് പ്രതികരണമായാണ് കാരെണ്‍ ഗെയര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിവാദ പ്രസ്താവന നടത്തിയത്. 'സമാധാനപരമായി മരിച്ചുവെന്നതില്‍ ഏറെ ദുഃഖം തോന്നി. അയാള്‍ ഇതില്‍ കൂടുതല്‍ വേദന അര്‍ഹിക്കുന്നു', ഇടത് അനുകൂല മാധ്യമപ്രവര്‍ത്തക കുറിച്ചു 

ട്വീറ്റ് വൈറലായതോടെ 17000ഓളം ലൈക്കുകളും, 2300 റിട്വീറ്റുകളും ഇതിന് ലഭിച്ചു. വാക്കുകള്‍ വിവാദമായെങ്കിലും കാനഡയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറായില്ല. എന്നുമാത്രമല്ല തന്നെ വിമര്‍ശിക്കാന്‍ മുതിര്‍ന്നവരോട് സ്വന്തം ജീവിതം നോക്കാനും ഇവര്‍ ഉപദേശിച്ചു. 

അതേസമയം മാധ്യമപ്രവര്‍ത്തകയുടെ നിലപാടില്‍ നിന്നും ഗാര്‍ഡിയന്‍ അകലം പാലിച്ചു. 'കാരെണ്‍ ഗെയര്‍ ഗാര്‍ഡിന്‍ എഴുത്തുകാരിയല്ല. ഇവര്‍ അഞ്ച് വര്‍ഷം മുന്‍പ് ലേഖനം എഴുതിയിട്ടുണ്ട്. അവരുടെ നിലപാടുകള്‍ ഗാര്‍ഡിയനുമായി ബന്ധമില്ലാത്തതാണ്', ഗാര്‍ഡിയന്‍ വക്താവ് വിശദമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.