പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും മലയാളി ബാലന്‍ വിട വാങ്ങി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൊണാവ് പോള്‍ (11) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലിന് ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണഇലെ നഴ്‌സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ് ,ടീന എന്നിവരുടെ മൂത്ത മകനാണ്.
യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗമുണ്ടായിരുന്നു. പിതാവ് കരള്‍ പകുത്തു നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ തുടര്‍ ചികിത്സ നടന്നുവരികയായിരുന്നു.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണഅ പിതാവ് ഡോണ്‍. മാതാവ് ടീന ഡോണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ വീടു വച്ചു താമസിക്കുന്നത് അങ്കമാലിയിലാണ്. ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്.
സഹോദരങ്ങള്‍ ; ആരവ്, നിലവ്. റൊണാള്‍വിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായുള്ള നടപടികള്‍ നടന്നുവരികയാണഅ. സമീക്ഷ യുകെ നാഷണല്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.