CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes Ago
Breaking Now

ഹരിയേട്ടന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം ; വേദനയോടെ വിടയേകി യുകെ മലയാളികള്‍

കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്. 30 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകുമായിരുന്നുള്ളൂ.

മരണം കവര്‍ന്നെടുത്താലും യുകെ മലയാളികളുടെ മനസില്‍ ഹരിയേട്ടന്‍ എന്നും ജീവിയ്ക്കും. എന്തിനും ഒപ്പമുണ്ടായിരുന്ന ഏത് പ്രതിസന്ധിയിലും ആശ്രയിക്കാവുന്ന തെക്കേമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല യുകെ മലയാളികള്‍ക്ക്. മാര്‍ച്ച് 24നാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അദ്ദേഹം മരിച്ചത്. പെട്ടെന്നുള്ള വിയോഗം ഏവരിലും ഞെട്ടലുണ്ടാക്കി. ഒടുവില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളും മുമ്പേ വിടപറയല്‍ ചടങ്ങുകളും പൂര്‍ത്തിയാക്കി.

ശ്രഷ്ഠമായ അന്ത്യയാത്രയാണ് അദ്ദേഹത്തിന് നല്‍കിയത്. വെള്ളകുതിരകളെ പൂട്ടിയ തേരില്‍ വിടവാങ്ങല്‍. മക്കളായ വൈശാഖും വിനോദും ചേര്‍ന്നാണ് മൃതദേഹം ക്രിമറ്റോറിയത്തില്‍ എത്തിച്ചത് ഉള്‍പ്പെടെ ചടങ്ങുകള്‍ നടത്തിയത്.ഉറ്റബന്ധുക്കളും അനുഗമിച്ചു.

കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്. 30 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകുമായിരുന്നുള്ളൂ. ഫേസ്ബുക്ക് ലൈവ് വഴിയും മറ്റ് സോഷ്യല്‍മീഡിയകള്‍ വഴിയും ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ളവര്‍ അന്ത്യ ശുശ്രൂഷകള്‍ കണ്ടു.

ശനി, ഞായര്‍ ദിവസങ്ങളില്‍ മിച്ചമിലെ ഏഷ്യന്‍ ഫ്യൂണറല്‍ കെയറില്‍ ഒരുക്കിയ ചടങ്ങില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കോവിഡ് പ്രതിസന്ധി മൂലം പലര്‍ക്കും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാനായില്ല. എങ്കിലും അവസാനമായി കാണാന്‍ രണ്ടു ദിവസത്തെ പൊതു ദര്‍ശനമാണ് യുകെ മലയാളികള്‍ക്ക് നല്‍കിയത്. ഈ സമയം ഏവരുമെത്തി ആ ആത്മാവിനായി പ്രാര്‍ത്ഥിച്ച് അന്ത്യോപചാരം അര്‍പ്പിച്ചു.

ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി നേതാക്കളും റീജിയന്‍ നേതാക്കളും തൃശൂര്‍ ജില്ല സൗഹൃദ വേദിയും പ്രമുഖ അസോസിയേഷന്‍ അംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു




കൂടുതല്‍വാര്‍ത്തകള്‍.