CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 19 Seconds Ago
Breaking Now

കാര്‍ ഇന്‍ഷുറന്‍സ് പോളിസി നിയമം മാറുന്നു; കൊവിഡ് മൂലം കാറുമായി ജോലിക്ക് പോകുന്നതിന് മുന്‍പ് പോളിസികള്‍ പരിശോധിച്ചില്ലെങ്കില്‍ 300 പൗണ്ട് പിഴ; ബ്രിട്ടനിലെ ഓരോ വാഹന ഉടമകളും ഈ നിയമമാറ്റം അറിയണം!

മറ്റ് ഉപയോഗങ്ങള്‍ക്കായി രേഖപ്പെടുത്തിയ ഇന്‍ഷുറന്‍സുമായി വാഹനം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് പ്രശ്‌നമാണെന്ന് വിദഗ്ധര്‍

കൊവിഡ് മൂലം ജോലി സ്ഥലത്തേക്കുള്ള യാത്ര സ്വന്തം കാറിലാക്കിയവര്‍ അടുത്ത ആഴ്ച നിയമം മാറുന്നതിനാല്‍ കാര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ പരിശോധിക്കണമെന്ന് മുന്നറിയിപ്പ്. ഇതിന് തയ്യാറാകാതെ കാര്‍ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നാല്‍ 300 പൗണ്ട് പിഴ ഈടാക്കാനുള്ള സാധ്യ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

കാര്‍ ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ വാഹനം ഏത് വിധത്തിലാണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യമുണ്ട്. സാധാരണ യാത്രക്കാണോ, സാമൂഹിക ഉപയോഗത്തിന് മാത്രമാണോ ഉപയോഗമെന്നാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഈ കാര്യങ്ങള്‍ നിങ്ങളുടെ പ്രീമിയത്തെ ബാധിക്കും, കാരണം വിവിധ യാത്രകള്‍ വിവിധ അപകടങ്ങളാണ് മുന്നിലെത്തിക്കുന്നത്. 

കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ സമയത്തും വാഹനം ഉപയോഗിക്കുന്നത് എളുപ്പമാക്കാന്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് അധിക പിന്തുണ ലഭ്യമാക്കി. ഇതോടെ പോളിസി ദീര്‍ഘിപ്പിക്കാതെ, സോഷ്യല്‍ പര്‍പ്പസ് എന്നെഴുതിയാലും വാഹനം ഉപയോഗിക്കാന്‍ സാധിച്ചു. എന്നാല്‍ ഈ താല്‍ക്കാലിക നടപടി ഏപ്രില്‍ 30ന് പല തവണ ദീര്‍ഘിപ്പിച്ച ശേഷം അവസാനിക്കുകയാണെന്ന് എബിഐ വ്യക്തമാക്കി. 

ഇതോടെ ഓരോ ഡ്രൈവറും തങ്ങളുടെ പോളിസി ഇന്‍ഷുറര്‍ എബിഐ അംഗമാണോയെന്ന് പരിശോധിക്കണം. എബിഐ അംഗമല്ലെങ്കിലും യാത്രകള്‍ക്ക് അനുയോജ്യമായ പോളിസിയാണോ കൈവശമുള്ളതെന്ന് സ്ഥിരീകരിക്കണം. ഈ വിവരം ഇന്‍ഷുററെ അറിയിച്ചില്ലെങ്കില്‍ പോളിസി റദ്ദാകും. ഇന്‍ഷുറസില്ലാതെ ഓടിക്കുന്ന അവസ്ഥയില്‍ പിടിക്കപ്പെട്ടാല്‍ ആറ് പോയിന്റ് ലൈസന്‍സിലും, 300 പൗണ്ട് ഫൈനുമാണ് ശിക്ഷ. 

മറ്റ് ഉപയോഗങ്ങള്‍ക്കായി രേഖപ്പെടുത്തിയ ഇന്‍ഷുറന്‍സുമായി വാഹനം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് പ്രശ്‌നമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഈ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ അധിക തുക വാങ്ങാതെ തന്നെ സാധാരണ ഉപയോഗത്തിലേക്ക് ഇന്‍ഷുറന്‍സ് മാറ്റുകയും ചെയ്യാം. 




കൂടുതല്‍വാര്‍ത്തകള്‍.