CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 20 Seconds Ago
Breaking Now

യുകെ റോഡുകളില്‍ കാര്‍ ഓടിക്കുമ്പോള്‍ ഇമെയില്‍ പരിശോധിക്കാം, പേപ്പര്‍ വായിക്കാം! ഈ വര്‍ഷം അവസാനത്തോടെ മോട്ടോര്‍വേകളില്‍ ഹാന്‍ഡ്‌സ്-ഫ്രീ ഡ്രൈവിംഗിന് വഴിതുറന്ന് സര്‍ക്കാര്‍; ടെക്‌നോളജിയെ കണ്ണടച്ച് വിശ്വസിച്ചാല്‍ അപകടങ്ങള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ഇന്‍ഷുറേഴ്‌സ്!

മോട്ടോര്‍വേകളില്‍ ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്തിട്ടുള്ള എഎല്‍കെഎസ് വാഹനത്തെ സ്വയം ഡ്രൈവ് ചെയ്യാന്‍ സഹായിക്കും

റോഡുകളില്‍ വാഹനം ഓടിക്കുമ്പോള്‍ സ്റ്റിയറിംഗ് വീലില്‍ നിന്നും ഒരു നിമിഷം പോലും കൈ മാറിപ്പോകരുതെന്നാണ് നിലവിലെ നിയമം. ഇത് അനുസരിക്കാത്തവര്‍ അപകടങ്ങളില്‍ ചെന്നുചാടുകയും ചെയ്യും. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സ്റ്റിയറിംഗ് വീലില്‍ നിന്ന് കൈയെടുക്കാമെന്ന് മാത്രമല്ല, ഇമെയില്‍ ചെക്ക് ചെയ്യാനും. വേണമെങ്കില്‍ പത്രം വായിക്കാനും വരെ സാധിക്കുമെന്നതാണ് അവസ്ഥ!

2021 അവസാനത്തോടെ വാഹനങ്ങളില്‍ പുതിയ ടെക്‌നോളജി ഫിറ്റ് ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെയാണ് ഇത് സാധ്യമാകുന്നത്. ഓട്ടോമേറ്റഡ് ലെയിന്‍ കീപ്പിംഗ് സിസ്റ്റം, അഥവാ എഎല്‍കെഎസ് വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നത് യുകെയിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളിലേക്കുള്ള ചുവടുവെയ്പ്പാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അതേസമയം മോട്ടോര്‍വേകളില്‍ മെല്ലെ നീങ്ങുന്ന ട്രാഫിക്കിലാണ് വാഹനത്തിന് സ്വയം നിയന്ത്രിച്ച് നീങ്ങാന്‍ അനുമതി ലഭിക്കുക, 37 എംപിഎച്ച് (60 കെപിഎച്ച്) വരെ മാത്രമാണ് പരമാവധി വേഗത. 

ആഗസ്റ്റിലാണ് ഈ ടെക്‌നോളജി റോഡുകളില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കാന്‍ മന്ത്രിമാര്‍ എവിഡെന്‍സിന് വിട്ടത്. അപകടങ്ങള്‍, മലിനീകരണം, തിരക്ക് എന്നിവ കുറയ്ക്കാന്‍ ഏത് വിധത്തിലാണ് ഇത് സഹായിക്കുകയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിരുന്നു. അതേസമയം 'സെല്‍ഫ് ഡ്രൈവിംഗ്' എന്ന് എഎല്‍കെഎസിനെ വിളിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്ന് ഇന്‍ഷുറേഴ്‌സും, സേഫ്റ്റി എക്‌സ്‌പേര്‍ട്‌സും മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോറിസ്റ്റുകള്‍ സിസ്റ്റത്തെ അമിതമായി ആശ്രയിക്കാന്‍ തുടങ്ങിയാല്‍ റോഡ് ഉപയോക്താക്കള്‍ക്ക് ഇത് കൂടുതല്‍ അപകടം സൃഷ്ടിക്കുമെന്നും, വാഹനാപകടങ്ങളുടെ എണ്ണം കൂടുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

മോട്ടോര്‍വേകളില്‍ ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്തിട്ടുള്ള എഎല്‍കെഎസ് വാഹനത്തെ സ്വയം ഡ്രൈവ് ചെയ്യാന്‍ സഹായിക്കും. സ്റ്റിയറിംഗ്, സ്പീഡ് മാനേജിംഗ്, മുന്നിലെ വാഹനങ്ങളുമായുള്ള അകലം എന്നിവ പാലിക്കാനും വഴിയൊരുക്കും. സിംഗിള്‍ ലെയിനില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ 10 സെക്കന്‍ഡിനുള്ളില്‍ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും. ഡ്രൈവര്‍ പ്രവര്‍ത്തിക്കാന്‍ പരാജയപ്പെട്ടാല്‍ വാഹനം സ്വയം നില്‍ക്കും. 




കൂടുതല്‍വാര്‍ത്തകള്‍.