CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 23 Seconds Ago
Breaking Now

ഗ്ലാസ്‌ഗോ മലയാളി രാജു സ്റ്റീഫന്റെ പൊതു ദര്‍ശനം ഇന്ന് ; സംസ്‌കാരം നാളെ ; ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

രാവിലെ 10 മണി മുതല്‍ മൂന്നു മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഗ്ലാസ്‌ഗോ മലയാളിയായ രാജു സ്റ്റീഫന്റെ പൊതുദര്‍ശനം ഇന്ന് . ക്ലൈഡ് ബാങ്ക് കോപ്പറേറ്റീവ് ഫ്യൂണറല്‍ പാര്‍ലറിലാണ് ചടങ്ങുകള്‍. ഓപ്പണ്‍ കാസ്‌ക്കറ്റ് പൊതുദര്‍ശനമാണ് ഉണ്ടായിരിക്കുക. രാവിലെ 10 മണി മുതല്‍ മൂന്നു മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചു പേരുള്‍പ്പെടെ ചെറു ഗ്രൂപ്പുകളില്‍ എത്തണമെന്നും തങ്ങളുടെ അവസരമാകും വരെ വാഹനങ്ങളില്‍ തുടരണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു. പാര്‍ലറില്‍ നി്‌നു ഒരു മിനിറ്റ് മാത്രം നടക്കാനുള്ള അകലത്തില്‍ അബോട്‌സ് ഫോര്‍ഡ് റോഡില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഔര്‍ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. രാവിലെ 11 മണി മുതല്‍ ചടങ്ങു തുടങ്ങും. 50 പേര്‍ക്കാണ് ദേവാലയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. മൗണ്ട് ബ്ലോ റോഡ് സെമിത്തേരിയിലാണ് സംസ്‌കാരം. സാമൂഹിക അകലം പാലിക്കേണ്ടതാണ്

പൊതുദര്‍ശനം നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്

Clyber bank Co operative funeral parlour, 11 Hume st,Clydebank G81 1XL

സംസ്‌കാര ശുശ്രൂഷ നടത്തുന്ന ദേവാലയത്തിന്റെ അഡ്രസ്

Our Holy Redeemet church on S bank,st, Clydebank G81 1PH

സെമിത്തേരി

Cemetery Mountblow road,Cydebankm G814SL

കോതനല്ലൂര്‍ സ്വദേശിയായ രാജു സ്റ്റീഫന് 58 വയസ്സായിരുന്നു. 2004 മുതല്‍ ക്ലൈഡ് ബാങ്കിലാണ് കുടുംബം താമസിച്ചിരുന്നത്. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന രാജു സ്റ്റീഫന്‍ ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് വിടവാങ്ങിയത്. ഗ്ലാസ്‌ഗോ മലയാളികളെ ഞെട്ടിച്ച് അപ്രതീക്ഷിതമായിരുന്നു ഈ വിയോഗം.




കൂടുതല്‍വാര്‍ത്തകള്‍.