CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 9 Seconds Ago
Breaking Now

സൈനിക പദവികള്‍ പിന്‍വലിച്ചതില്‍ ഹാരിയ്ക്ക് രോഷം; 24 മണിക്കൂറിന് പിന്നാലെ ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തിന് രാജകുമാരന്‍ സമ്മതംമൂളി; മെഗ്‌സിറ്റിന്റെ പേരില്‍ രാജ്ഞി പദവികള്‍ പിന്‍വലിച്ചതിന്റെ രോഷം തീര്‍ത്തത് അഭിമുഖത്തില്‍ അനുഭവങ്ങള്‍ വിളിച്ചുപറഞ്ഞ്?

മെഗ്‌സിറ്റ് നടത്തി സീനിയര്‍ പദവികള്‍ ഉപേക്ഷിച്ചിറങ്ങിയതിന് പിന്നാലെയാണ് നിരവധി സൈനിക പദവികള്‍ 36-കാരന്‍ സസെക്‌സ് ഡ്യൂക്കിന് നഷ്ടമായത്

ഒപ്രാ വിന്‍ഫെയ്ക്ക് ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും നല്‍കിയ അഭിമുഖം സൃഷ്ടിച്ച അലകള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രാജകുടുംബവുമായുള്ള ബന്ധത്തില്‍ അസ്വസ്ഥതകള്‍ ജനിപ്പിച്ച ഈ അഭിമുഖത്തിലേക്ക് നയിച്ചത് കൊട്ടാരത്തില്‍ നിന്നും കടുപ്പമേറിയ നടപടികളെന്ന് റിപ്പോര്‍ട്ട്. ഹാരി രാജകുമാരന്റെ സൈനിക പദവികള്‍ പിന്‍വലിക്കുന്നതായി അറിയിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ഒപ്രാ വിന്‍ഫ്രെയ്ക്ക് അഭിമുഖം നല്‍കാന്‍ ഹാരി രാജകുമാരന്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. 

മെഗ്‌സിറ്റ് നടത്തി സീനിയര്‍ പദവികള്‍ ഉപേക്ഷിച്ചിറങ്ങിയതിന് പിന്നാലെയാണ് നിരവധി സൈനിക പദവികള്‍ 36-കാരന്‍ സസെക്‌സ് ഡ്യൂക്കിന് നഷ്ടമായത്. ഫെബ്രുവരിയിലാണ് ഫ്രണ്ട്‌ലൈന്‍ റോയല്‍ ഡ്യൂട്ടിയില്‍ നിന്നും പിന്‍വാങ്ങുന്നതായി രാജകുമാരന്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം സൈനിക പദവികള്‍ കൂടി പിന്‍വലിച്ചതോടെയാണ് യുഎസ് ചാറ്റ് ഷോ ഹോസ്റ്റ് ഒപ്രാ വിന്‍ഫ്രെയുമായി അഭിമുഖത്തിന് ഹാരി സമ്മതം മൂളിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

'ഒപ്രക്ക് മുന്നിലെത്തുമ്പോള്‍ ഹാരിയും, മെഗാനും മോശം മൂഡിലായിരുന്നു. മെഗ്‌സിറ്റ് വേര്‍പിരിയലിന് പിന്നാലെ ഹാരിയ്ക്ക് സൈനിക പദവികള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നും വ്യക്തമായിരുന്നു. എന്നാല്‍ ഇത് ഹാരിയെ രോഷാകുലനാക്കി. പ്രത്യേകിച്ച് സൈനിക പദവികള്‍ സേവനം നല്‍കി ഉണ്ടാക്കിയതിനാല്‍ ഇതിനോട് വികാരപരമായ അടുപ്പമുണ്ടായിരുന്നു', ശ്രോതസ്സുകള്‍ പത്രത്തോട് വെളിപ്പെടുത്തി. 

ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ ഹാരി, മെഗാന്‍ ദമ്പതികളുടെ മകന്‍ ആര്‍ച്ചി രാജകുമാരനാകില്ലെന്ന് വ്യക്തമായതാണ് അഭിമുഖത്തിലേക്ക് നയിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒപ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌ഫോടനാത്മകമായ പല കാര്യങ്ങളും ദമ്പതികള്‍ തുറന്നുപറഞ്ഞതോടെ രാജകുടുംബം പ്രതിരോധത്തിലായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.