CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 25 Seconds Ago
Breaking Now

കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസ്‌ക് വര്‍ക്ക്‌ഷോപ് ജൂണ്‍ 27 ഞായറാഴ്ച

Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന ഓണ്‍ലൈന്‍ Carnatic Music Workshop ജൂണ്‍ 27 ഞായറാഴ്ച്ച യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യന്‍ സമയം 4:00 പിഎം).  zoom പ്ലാറ്റ്‌ഫോമിലാണ് ഈ മ്യൂസിക് വര്‍ക്ക്‌ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ്

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ഗാന രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് രേണുക അരുണ്‍. മലയാളം, തമിഴ് , തെലുങ്ക് ചലച്ചിത്രങ്ങളില്‍ രേണുക ഒട്ടേറെ  ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രേണുക അരുണ്‍ പാടിയ സംഗീത ആല്‍ബങ്ങള്‍ക്ക് ഒട്ടേറെ അന്തര്‍ദേശിയ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എഴുന്നൂറോളം കര്‍ണാടക സംഗീത കച്ചേരികള്‍ ഈ ഗായിക ഇതുവരെ ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര സംഗീത ട്രൂപ് ആയ സിംഫണി ഓര്‍ക്കസ്ട്ര തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര സംഗീത ട്രൂപ്പുകളുമായി രേണുക സഹകരിക്കുന്നുണ്ട്. അടുത്ത കാലത്ത് സൂപ്പര്‍ഹിറ്റായ  'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന മലയാള സിനിമയിലും രേണുക പാടിയിട്ടുണ്ട്.

ഈ മ്യൂസിക് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക : 07841613973,

email : kalabhavanlondon@gmail.com

 




കൂടുതല്‍വാര്‍ത്തകള്‍.