CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 1 Minutes 20 Seconds Ago
Breaking Now

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച 'കറുത്ത വിദേശികള്‍'! പെനാല്‍റ്റി നഷ്ടമാക്കിയ സാക, റാഷ്‌ഫോര്‍ഡ്, സാഞ്ചോ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ വംശീയ അതിക്രമം; നിങ്ങളൊന്നും ആരാധകരല്ലെന്ന് തിരിച്ചടിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍!

വിദേശികള്‍ വിഡ്ഢികളാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്

ഇംഗ്ലീഷ് താരങ്ങളായ ബുകായോ സാക, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ജാഡോണ്‍ സാഞ്ചോ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയവെറിയന്‍മാരുടെ കടന്നാക്രമം. യൂറോ ഫൈനലില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന് പിന്നാലെയാണ് വംശവെറിക്കാര്‍ താരങ്ങള്‍ക്കെതിരെ ക്രൂരമായ വംശീയത അഴിച്ചുവിട്ടത്. 

കമന്റുകള്‍ ക്രൂരമായി മാറിയതോടെ ഫുട്‌ബോള്‍ അസോസിയേഷന്‍ അപലപിച്ച് രംഗത്തെത്തി. കൂടാതെ ടീമിനെ ഫോളോ ചെയ്യുന്നത് നിര്‍ത്താനും എഫ്എ ഇവരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. ഇറ്റലിക്ക് എതിരായ പെനാല്‍റ്റി നഷ്ടമായതോടെ വംശവെറിക്കാര്‍ മൂന്ന് കറുത്ത താരങ്ങളുടെ അക്കൗണ്ടുകളില്‍ രോഷപ്രകടനവുമായി എത്തി. 

കുരങ്ങ്, പഴം, ഗൊറില്ല ഇമോജികള്‍ നിറച്ചാണ് ഇവര്‍ വംശീയത വിളമ്പിയത്. 19-കാരനായ താരം സാകയോട് 'നൈജീരിയയിലേക്ക് തിരിച്ച് പോകാനും', 'എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകണം' എന്നുതുടങ്ങിയ കമന്റുകളാണ് ഇവര്‍ കുറിച്ചത്. വംശീയ അസഭ്യങ്ങളും കുത്തിനിറയ്ക്കാന്‍ ഇവര്‍ക്ക് അറപ്പുണ്ടായില്ല. 

വിദേശികള്‍ വിഡ്ഢികളാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്. വംശീയ കമന്റുകളുടെ അതിപ്രസരം നേരിട്ടതോടെ ഫുട്‌ബോളിന് ഇത്തരം വംശവെറിയന്‍മാരെ ആവശ്യമില്ലെന്ന് എഫ്എ വക്താവ് വ്യക്തമാക്കി. ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ ഓണ്‍ലൈനില്‍ നടക്കുന്ന വംശീയ അധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവാദികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം, വക്താവ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.