CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes Ago
Breaking Now

2030 ഫുട്‌ബോള്‍ ലോകകപ്പ് നോട്ടമിട്ട് സൗദി അറേബ്യ! ഇറ്റലിക്കൊപ്പം ചേര്‍ന്ന് വേദി പങ്കിടാന്‍ പദ്ധതി; യുകെയും, അയര്‍ലണ്ടും ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നതിന് മുന്‍പ് പണമൊഴുക്കി കളം പിടിക്കാന്‍ സൗദി

അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ വേദിയായതോടെയാണ് സൗദി അറേബ്യ സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്

2030 ലോകകപ്പിന് വേദിയാകാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഇറ്റലിയ്‌ക്കൊപ്പം വേദി പങ്കിട്ട് ഫുട്‌ബോള്‍ ലോകകപ്പ് ഫുട്‌ബോള്‍ നടത്താനാണ് സൗദിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നടപടിക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണുള്ളത്. 2030 വേനല്‍ക്കാലത്ത് ഫുട്‌ബോള്‍ ലോകകപ്പ് നടത്താന്‍ യുകെയും, അയര്‍ലണ്ടും ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മാര്‍ച്ചില്‍ സ്ഥിരീകരിച്ചിരുന്നു. 

ആ ഘട്ടം എത്തുമ്പോഴേക്കും 48 ടീമുകളും, 80 മത്സരങ്ങളുമാണ് ലോകകപ്പില്‍ ഉണ്ടാവുക. ഇതോടെ ഒരു രാജ്യത്ത് മാത്രമായി ടൂര്‍ണമെന്റ് ഒതുക്കുന്നതിന് പുറത്തുള്ള സാധ്യതകളാണ് ഫിഫ തേടുക. മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ലോകകപ്പ് പിടിക്കാന്‍ സൗദി അറേബ്യ യുഎസ് ആസ്ഥാനമായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതായി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറ്റലിയാണ് സഹവേദിയ്ക്കായി സൗദിയ്‌ക്കൊപ്പം ചേരാന്‍ ഏറ്റവും സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന് പുറമെ മൂന്ന് രാജ്യങ്ങളെ ചേര്‍ത്ത് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള സൗദികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സൗദിക്ക് പുറമെ മൊറോക്കോ, ഈജിപ്ത് എന്നിവരെ കൂട്ടുപിടിച്ച് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത ആഫ്രിക്ക ടൂര്‍ണമെന്റാക്കി മാറ്റാനാണ് ഈ ശ്രമം. 

അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ വേദിയായതോടെയാണ് സൗദി അറേബ്യ സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.