CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 3 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പുറമെ 16 'സുപ്രധാന' മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട! പോലീസ് മുതല്‍ ഭക്ഷ്യ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വരെ ഇളവ്; കഴിഞ്ഞ ആഴ്ച എന്‍എച്ച്എസ് കൊവിഡ് ആപ്പ് 'പിംഗ്' ചെയ്തത് 1.3 മില്ല്യണ്‍ ജനങ്ങളെ; ഡബിള്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഇളവ് വേണമെന്ന് മുറവിളി

തൊഴിലിടങ്ങളില്‍ ഭക്ഷണം സപ്ലൈ ചെയ്യുന്ന ഇടങ്ങളില്‍ പ്രയോറിറ്റി ടെസ്റ്റിംഗ് സൈറ്റുകള്‍ തയ്യാറാക്കുമെന്ന് മന്ത്രിമാര്‍

ഡബിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ച, പോലീസ് മുതല്‍ ഭക്ഷ്യവിതരണത്തില്‍ ഉള്‍പ്പെടെയുള്ള 16 മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന ജോലിക്കാര്‍ക്ക് എന്‍എച്ച്എസ് കൊവിഡ് ആപ്പ് സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചാലും ഇതില്‍ ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 10,000 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് ഈ ഇളവിന്റെ ഗുണം ലഭിക്കുന്നതെന്നാണ് കണക്ക്. രണ്ട് ഡോസ് വാക്‌സിന്‍ നേടിയ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു. 

സുപ്രധാന സേവനങ്ങള്‍ക്കായി ജോലിക്ക് എത്താന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ഏതാനും മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് സുപ്രധാന ജോലി നിര്‍വ്വഹിക്കുന്നതിന് മാത്രമായാണ് സെല്‍ ഐസൊലേഷന്‍ നിബന്ധനകളില്‍ ഇളവുള്ളത്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇതുസംബന്ധിച്ച് കത്ത് ലഭിച്ച എംപ്ലോയര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് ഈ നയം ബാധകമായിരിക്കുന്നത്. 

പുതിയ ഇളവ് കണ്ണടച്ചുള്ള ഒഴിവാക്കലല്ലെന്ന് നിബന്ധന വ്യക്തമാക്കുന്നു. എന്നാല്‍ സ്‌കീമില്‍ ഏകദേശം 10,000 പേര്‍ക്കാണ് യോഗ്യതയുള്ളതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2.3 മില്ല്യണ്‍ ജനങ്ങള്‍ പിംഗ് ചെയ്യപ്പെട്ടതോടെ വീടുകളില്‍ ഐസൊലേഷനിലുണ്ട്. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് ഐസൊലേറ്റ് ചെയ്യാനായി വിട്ടയച്ച കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഇംഗ്ലണ്ടില്‍ സെല്‍ഫ് ഐസൊലേഷന്‍ അലേര്‍ട്ടുകള്‍ തേടിയെത്തിയത് 1.3 മില്ല്യണ്‍ ജനങ്ങളെയാണ്. 

തൊഴിലിടങ്ങളില്‍ ഭക്ഷണം സപ്ലൈ ചെയ്യുന്ന ഇടങ്ങളില്‍ പ്രയോറിറ്റി ടെസ്റ്റിംഗ് സൈറ്റുകള്‍ തയ്യാറാക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചു. സുപ്രധാന ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇതുമായി മുന്നോട്ട് പോകാന്‍ പുതിയ നടപടി വഴിയൊരുക്കും. എന്‍എച്ച്എസ് കൊവിഡ് ആപ്പ് ആഗസ്റ്റ് 16 വരെ പ്രാബല്യത്തിലുണ്ടാകുമെന്നാണ് നിലവിലെ തീരുമാനം. എന്നാല്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത എല്ലാവര്‍ക്കും ക്വാറന്റൈന്‍ അവസാനിപ്പിക്കണമെന്നാണ് മുറവിളി ഉയരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.