CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 33 Seconds Ago
Breaking Now

ടൈന്‍മൗത്തില്‍ ക്രിക്കറ്റ് പരിശീലനത്തിനിടെ നാടകീയ രംഗങ്ങള്‍; 29-കാരനായ ക്രിക്കറ്ററെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയ കാരണം കേട്ട് ഞെട്ടി സഹതാരങ്ങള്‍; ഓണ്‍ലൈനില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സെല്‍ഫികള്‍ അയച്ചു; 13, 14 വയസ്സുകാരികളെന്ന് കരുതിയവര്‍ യഥാര്‍ത്ഥത്തില്‍ പീഡോഫൈല്‍ ഹണ്ടേഴ്‌സ്!

ന്യൂകാസില്‍ ഹീറ്റണില്‍ നിന്നുള്ള ഹൈമേഴ്‌സ് കുട്ടിയുമായി ലൈംഗിക സംഭാഷണത്തിന് ശ്രമിച്ച കുറ്റങ്ങള്‍ സമ്മതിച്ചു

ഓണ്‍ലൈനില്‍ എന്ത് ചെയ്താലും ആരും അറിയില്ലെന്ന് കരുതുന്ന ചിലരുണ്ട്. പൊതുസ്ഥലത്ത് മാന്യന്‍മാരായി നടക്കുന്ന ഇവര്‍ മുഖം മൂടി ധരിച്ച് ഓണ്‍ലൈന്‍ ലോകത്ത് തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കും. മറ്റുള്ളുവരെ അപമാനിച്ചും, ചൂഷണം ചെയ്തും ആരും അറിയാതെ സസുഖം നടക്കാമെന്ന് കരുതുമ്പോള്‍ ചിലപ്പോള്‍ വലയില്‍ കുടുങ്ങുകയും ചെയ്യും. ടൈന്‍മൗത്ത് ക്രിക്കറ്റ് ക്ലബില്‍ പരിശീലനം നടത്തവെ സഹതാരങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് പോലീസ് ഒരു ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്തത്. 

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്‌സ് മെസേജ് അയച്ചിരുന്ന ക്രിക്കറ്റ് താരത്തെയാണ് പീഡോഫൈല്‍ ഹണ്ടഴ്‌സ് കുരുക്കിയത്. ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ ഗാര്‍ഡിയന്‍സ് ഓഫ് നോര്‍ത്ത് അംഗങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട താരം ഡേവിഡ് ഹൈമേഴ്‌സിനെ സന്ദേശങ്ങളുടെ പേരില്‍ ചോദ്യം ചെയ്യുകയായിരുന്നു. 

ഓണ്‍ലൈനില്‍ നടത്തിയ ആശയവിനിമയം സംബന്ധിച്ച് ചോദ്യം ചെയ്യാനായി പോലീസ് ഇപ്പോള്‍ എത്തുമെന്ന് അറിയിച്ചാണ് പീഡോഫൈല്‍ ഹണ്ടേഴ്‌സ് സ്ഥലത്തെത്തിയത്. 29-കാരന്റെ സഹതാരങ്ങള്‍ സംഭവം കേട്ട് അമ്പരന്നു. സ്ഥലത്തെത്തിയ രണ്ട് പോലീസ് ഓഫീസര്‍മാര്‍ കളിക്കാരനെ അറസ്റ്റ് ചെയ്ത് ഗ്രൗണ്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി. 

ന്യൂകാസില്‍ ഹീറ്റണില്‍ നിന്നുള്ള ഹൈമേഴ്‌സ് കുട്ടിയുമായി ലൈംഗിക സംഭാഷണത്തിന് ശ്രമിച്ച കുറ്റങ്ങള്‍ സമ്മതിച്ചു. സോഷ്യല്‍ മീഡിയയില്‍ 13, 14 വയസ്സുള്ള പെണ്‍കുട്ടികളെന്ന് ധരിച്ച് പീഡോഫൈല്‍ ഹണ്ടേഴ്‌സുമായി സംസാരിച്ചതാണ് കളിക്കാരന് കുരുക്കായത്. മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറാണ് ജഡ്ജ് കളിക്കാരന് വിധിച്ചത്. സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററിലും ഇയാളുടെ പേര് വരും. 




കൂടുതല്‍വാര്‍ത്തകള്‍.