CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 37 Seconds Ago
Breaking Now

എന്നെ തോല്‍പ്പിക്കാന്‍ നീരജ് ആളായിട്ടില്ല; വെല്ലുവിളിച്ച ലോക ഒന്നാം നമ്പറിന് ഇന്ത്യന്‍ താരം മറുപടി നല്‍കിയത് ഒളിംപിക് സ്വര്‍ണ്ണ നേട്ടത്തിലൂടെ; ഇതല്ലേ ബെസ്റ്റ് പകരംവീട്ടല്‍

ഫൈനലില്‍ 90 മീറ്റര്‍ അനായാസം എറിയുമെന്ന് പറഞ്ഞ വെറ്റര്‍ ഒന്‍പതാം സ്ഥാനത്താണ് കലാശിച്ചത്

തന്നെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാരന്‍ ആയിട്ടില്ലെന്ന് പറഞ്ഞ ലോക ഒന്നാം നമ്പര്‍ താരമായ ജര്‍മ്മനിക്കാരന്‍ ജോഹാന്നസ് വെറ്ററിന് തന്റെ ജാവലിനിലൂടെ മറുപടി നല്‍കി സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. 

'വെറ്റര്‍ പറഞ്ഞ കാര്യങ്ങള്‍ പലരും എന്നോട് പറഞ്ഞു. അതേക്കുറിച്ച് എനിക്ക് ഒന്നും പറയാനുണ്ടായില്ല. ഒളിംപിക്‌സില്‍ ലോക റാങ്കിംഗ് ഒന്നുമല്ല കാര്യം. ആ ദിവസം മികച്ച രീതിയില്‍ ശോഭിക്കാന്‍ കഴിയുന്നത് മാത്രമാണ് വിഷയം. ഫൈനലില്‍ പോലും എത്തുന്നതിന് മുന്‍പ് വെറ്റര്‍ പുറത്തായതില്‍ ഇപ്പോള്‍ വിഷമമുണ്ട്. സ്‌പോര്‍ട്‌സ് അങ്ങിനെയാണ്, ഇതിഹാസങ്ങള്‍ എല്ലാദിവസവും വിജയിക്കില്ല', ഫൈനലിന് ശേഷം നീരജ് പറഞ്ഞു. 

ഫൈനലില്‍ 90 മീറ്റര്‍ അനായാസം എറിയുമെന്ന് പറഞ്ഞ വെറ്റര്‍ ഒന്‍പതാം സ്ഥാനത്താണ് കലാശിച്ചത്. ഇതോടെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. 82.52 മീറ്ററാണ് ഏറ്റവും കൂടുതല്‍ ദൂരം കണ്ട ത്രോ. 'ടോക്യോയില്‍ 90 മീറ്റര്‍ എറിയാനാണ് ശ്രമം, അതുകൊണ്ട് നീരജിന് എന്നെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാകും', താരം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 

87.57 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഒളിംപിക്‌സിന് മുന്‍പ് നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പങ്കെടുത്താണ് വെറ്റര്‍ എത്തിയത്. നീരജാകട്ടെ രണ്ട് വര്‍ഷമായി ടോക്യോ ഒളിംപിക്‌സ് മാത്രമാണ് ലക്ഷ്യംവെയ്ക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.