CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 31 Seconds Ago
Breaking Now

വാശിയേറിയ വടം വലിയും ഗാനമേളയുമുള്‍പ്പെടെ ആവേശം വിതറുന്ന വിനോദ പരിപാടികളുമായിഅയര്‍ക്കുന്നം മറ്റക്കരക്കാര്‍ നാളെ റഗ്ബിയില്‍ ഒത്തുചേരുന്നു, നാലാമത് സംഗമംഅവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അയര്‍കുന്നംമറ്റക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നകുടുംബാംഗങ്ങളുടെ നാലാമത് സംഗമം വിപുലമായ പരിപാടികളോടെ നാളെ റഗ്ബിയിലെ ബാര്‍ബി വില്ലേജ്ഹാളില്‍ നടക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളുമായി രാവിലെ 10 മണി മുതല്‍വൈകിട്ട് 6 മണിവരെയാണ് കുടുംബാംഗങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒത്തുചേരുന്നത്. 

തിരുവോണ സമൃതി ഉണര്‍ത്തുന്ന പ്രത്യേക പരിപാടികളും വാശിയേറിയ വടംവലി മത്സരവുംഗാനമേളയുമൊരുക്കി ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നല്‍കി അവിസ്മരണീയമാക്കുവാനുള്ളതയ്യാറെടുപ്പിലാണ് സംഘാടകര്‍. മുന്‍വര്‍ഷങ്ങളിലെ പോലെ സംഗമ ഹാളില്‍ എത്തിച്ചേരുന്ന മുഴുവന്‍കുടുംബാംഗങ്ങള്‍ക്കും നല്‍കുവാനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേവൈകുന്നേരം ലൈവ് നാടന്‍ തട്ടുകടയും ഒരുക്കി വ്യത്യസ്തതയാര്‍ന്ന രുചിക്കൂട്ടിലുള്ള ഭക്ഷണവും തയ്യാറാക്കിനല്‍കുന്നതാണ്. 

അയര്‍ക്കുന്നംമറ്റക്കര പ്രദേശങ്ങളില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നുമായി യുകെയില്‍ പുതുതായിജോലിക്കായി എത്തിച്ചേര്‍ന്ന നേഴ്‌സുമാരും കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരംപരിചയപ്പെടുവാനും സ്‌നേഹ ബന്ധങ്ങള്‍ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുക്കുന്നതിന്‌പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ഇനിയും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് സംഘാടകരുമായിബന്ധപ്പെടാവുന്നതാണ്. 

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയതിനാലും ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവര്‍ഷം നടത്തുവാന്‍ സാധിക്കാതിരുന്ന സംഗമം നാളെ നടക്കുമ്പോള്‍അയര്‍ക്കുന്നം  മറ്റക്കര പ്രദേശങ്ങളില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്നമുഴുവന്‍ ആളുകളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഗമം പ്രസിഡന്റ് ജോമോന്‍ ജേക്കബ്ബ് വള്ളൂര്‍, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ടോമി ജോസഫ് എന്നിവര്‍ അറിയിച്ചു. 

കലാകായികവിനോദപരിപാടികള്‍ നടത്തുവാന്‍ ഇനിയും താല്പര്യമുള്ളവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്ആയ സി.എ ജോസഫ് (07846747602), റാണി ജോജി( 07916332669) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

സംഗമവേദിയുടെ വിലാസം:

 

BARBY VILLAGE HALL,

 

KILSBY ROAD, BARBY,

 

RUGBY, CV23 8TT

 

DATE: 4/9/2021 TIME: 10AM to 6PM

 

ജോയല്‍ ചെറുപ്ലാക്കില്‍ 




കൂടുതല്‍വാര്‍ത്തകള്‍.