CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 20 Seconds Ago
Breaking Now

ബ്രാഡ്‌ഫോര്‍ഡിലെ ഇടവഴിയില്‍ പട്ടാപ്പകല്‍ 18 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ഈ തെരുവിലൂടെ ധൈര്യത്തോടെ എങ്ങിനെ നടക്കുമെന്ന് ഭയചകിതരായ പ്രദേശവാസികള്‍; പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലീസ്

പട്ടാപ്പകല്‍ നടന്നിട്ടും സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നത് ഞെട്ടിക്കുകയാണ്

പട്ടാപ്പകല്‍ ബ്രാഡ്‌ഫോര്‍ഡിന് സമീപത്തുള്ള ഇടവഴിയില്‍ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതോടെ ഭയചകിതരായി പ്രദേശവാസികള്‍. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് നഗരത്തിന് പുറത്തുള്ള പട്ടണമായ വിബ്‌സിയിലെ ഒരു പബ്ബിന് സമീപത്ത് വെച്ച് 18-കാരി അക്രമത്തിന് ഇരയായത്. 

സംഭവത്തില്‍ ഡിറ്റക്ടീവ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ ഈ വഴിയില്‍ സുരക്ഷിതരല്ലെന്നത് ഞെട്ടിക്കുന്ന വിഷയമാണെന്ന് തൊട്ടടുത്ത തെരുവില്‍ താമസിക്കുന്ന 20-കാരി ജെമ്മാ റൈറ്റ് പറഞ്ഞു. ആരും ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്തില്ലെന്നത് അതിശയിപ്പിക്കുന്നു. ഇത് ഞങ്ങള്‍ക്കും സംഭവിക്കുമോയെന്നാണ് ഭയപ്പെടുന്നത്, റൈറ്റ് കൂട്ടിച്ചേര്‍ത്തു. 

രണ്ട് വീടുകള്‍ക്ക് ഇടയിലുള്ള ഇടവഴിയില്‍ വെച്ചാണ് അക്രമം നടന്നത്. പ്രദേശത്ത് ഇപ്പോള്‍ വന്‍തോതില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. അക്രമം നടത്തിയ 'മൃഗത്തെ' പിടികൂടുന്നത് വരെ തങ്ങള്‍ തെരുവില്‍ നടക്കുന്നത് സുരക്ഷിതമല്ലെന്ന് വിബ്‌സിയിലെ താമസക്കാരി കരോള്‍ സ്മിത്ത് പ്രതികരിച്ചു. പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ അക്രമിച്ച അയാള്‍ക്ക് പിടിക്കപ്പെടുമെന്ന ഭയമില്ലെന്നാണ് ഇത് വെളിവാക്കുന്നത്, 33-കാരി പറഞ്ഞു. 

പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങളും തമ്മില്‍ സംസാരിക്കുന്നവരാണ്. എന്നിട്ടും ബലാത്സംഗം നടക്കുന്നത് ഇവരാരും കണ്ടിട്ടില്ലെന്ന് യോര്‍ക്ക്ഷയര്‍ മാധ്യമ റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തി. പട്ടാപ്പകല്‍ നടന്നിട്ടും സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്നത് ഞെട്ടിക്കുകയാണ്. 

പ്രതിയെ പിടികൂടാന്‍ പോലീസ് വിജയിക്കാതെ വന്നതോടെ പെണ്‍കുട്ടികളും, സ്ത്രീകളും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്നു. അക്രമിയെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 




കൂടുതല്‍വാര്‍ത്തകള്‍.