CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 24 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സ് കാമുകി കൊവിഡ് വാര്‍ഡില്‍ 12 മണിക്കൂര്‍ ഷിഫ്റ്റില്‍ കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ അവിഹിതബന്ധത്തിന് പോകുന്നുവെന്ന് സംശയം; കാമുകിയെ മുക്കിക്കൊല്ലാന്‍ നോക്കിയതിന് കുറ്റക്കാരനായി കണ്ടെത്തിയിട്ടും കാമുകനായ 32-കാരനെ ജയിലിലേക്ക് അയയ്ക്കാതെ കോടതി?

മറ്റൊരു പുരുഷന്റെ ഫാന്‍സി ഡ്രസിനെ കുറിച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്തതിന്റെ പേരിലായിരുന്നു അക്രമണം

ലോക്ക്ഡൗണ്‍ കാലത്ത് പല ബന്ധങ്ങളും പരീക്ഷണങ്ങള്‍ നേരിട്ടിരുന്നു. അടുത്ത് ഇടപഴകാന്‍ സമയം കിട്ടിയപ്പോള്‍ പരസ്പരം മനസ്സിലാക്കാനും, പൊരുത്തപ്പെടാനും പലരും ഏറെ ബുദ്ധിമുട്ടി. ഇതോടൊപ്പം സംശയത്തിന്റെ മുന കൂടി നീണ്ടാല്‍ കാര്യങ്ങള്‍ ദുരിതത്തിലായത് തന്നെ. അത്തരമൊരു സംശയത്തിന്റെ പേരിലാണ് എന്‍എച്ച്എസ് നഴ്‌സ് കാമുകിയെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ധനായ കാമുകന്‍ ശ്രമിച്ചത്. എന്നാല്‍ കേസില്‍ ഇയാളെ ജയിലിലേക്ക് അയച്ചില്ല. 

അസൂയ മൂത്ത 32-കാരന്‍ സ്‌കോട്ട് റിച്ചാര്‍ഡ്‌സ് ഇപ്പോള്‍ മുന്‍ കാമുകിയായി മാറിയ കാതറീന്‍ റിച്ച് കുളിക്കാന്‍ ഒരുങ്ങവെ വെള്ളത്തില്‍ തല പിടിച്ച് മുക്കുകയായിരുന്നു. 11 വര്‍ഷത്തോളം പ്രണയബന്ധത്തിലായിരുന്ന ശേഷമാണ് എന്‍എച്ച്എസ് നഴ്‌സായ 40-കാരി കാതറീന്‍ റിച്ചിനെ റോണ്ടാ, ട്രെഹെര്‍ബെര്‍ട്ട് സ്വദേശിയായ റിച്ചാര്‍ഡ് ഗുരുതരമായി അക്രമിച്ചത്. 

മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സില്‍ ഉള്‍പ്പെട്ടവര്‍ക്ക് തന്നെ നാണക്കേടാണ് ഇയാളുടെ പ്രവര്‍ത്തിയെന്ന് വിധിച്ച ശേഷമാണ് ജയില്‍ശിക്ഷ ജഡ്ജ് സസ്‌പെന്‍ഡ് ചെയ്തത്. ആദ്യ ലോക്ക്ഡൗണില്‍ തന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയിനിംഗ് സ്‌കൂള്‍ റിച്ചാര്‍ഡ്‌സിന് അടയ്‌ക്കേണ്ടി വരികയും, റിച്ച് കൊവിഡ് വാര്‍ഡില്‍ 12 മണിക്കൂറോളം ഷിഫ്റ്റില്‍ ജോലി ചെയ്യുകയും ചെയ്തതോടെയാണ് ഗാര്‍ഹിക പീഡനം ആരംഭിക്കുന്നത്. 

ഈ സമയം മുതല്‍ പല അക്രമങ്ങളും നഴ്‌സിന് നേരിടേണ്ടി വന്നു. ഇതിനിടെയാണ് തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊല്ലാന്‍ നോക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 4ന് നടന്ന സംഭവം റിച്ച് പോലീസില്‍ അറിയിച്ചു. ഒരു സഹജീവനക്കാരനുമായി നഴ്‌സിന് ബന്ധമുണ്ടെന്നാണ് റിച്ചാര്‍ഡ്‌സ് തെറ്റിദ്ധരിച്ചത്. മറ്റൊരു പുരുഷന്റെ ഫാന്‍സി ഡ്രസിനെ കുറിച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്തതിന്റെ പേരിലായിരുന്നു ബാത്ത്‌റൂം അക്രമണം. 

റിച്ചാര്‍ഡ്‌സിന് 30 ആഴ്ച ജയില്‍ശിക്ഷ 18 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയ കോടതി 200 മണിക്കൂര്‍ വേതനരഹിത ജോലി ചെയ്യാനും ഉത്തരവിട്ടു. മുന്‍പങ്കാളിയെ ബന്ധപ്പെടുന്നതിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.