CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 49 Minutes 47 Seconds Ago
Breaking Now

ആറുമാസം മുമ്പ് കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടന്ന വീട്ടില്‍ നിന്ന് കണ്ടെത്തി

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം.

അമ്മയ്‌ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയി അവിടെ നിന്ന് കാണാതായ 17 കാരന്‍ അമല്‍ കൃഷ്ണയുടെ മൃതദേഹം നാലു കിലോമീറ്റര്‍ ദൂരെ അടഞ്ഞുകിടക്കുന്ന വീട്ടില്‍ കണ്ടെത്തി. ആറു മാസം മുമ്പ് കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും അമല്‍ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. വളപ്പിലെ കാടു വെട്ടാറുണ്ടെങ്കിലും ആറു മാസത്തിലേറെയായി വീട്ടില്‍ ആരും കയറിയിട്ടില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലം നോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ വീട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ ഉള്ളിലാണ് വീട്. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കൂ.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അമലിനെ മാര്‍ച്ച് 18ന് ആണ് കാണാതായത്.എടിഎം കാര്‍ഡിന് തകരാര്‍ ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അത് പരിഹരിക്കാന്‍ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകള്‍ രണ്ടു ബാങ്കുകളിലായിരുന്നു. സ്വന്തം അക്കൗണ്ടിലെ ഇടപാടു നോക്കി പിന്നാലെ അമ്മ അടുത്ത ബാങ്കിലേക്ക് പോകാനായി എത്തിയപ്പോഴാണ് പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകള്‍ക്ക് മുമ്പ് അമലിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടു തവണയായി പതിനായിരം രൂപ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ വഴി പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.