CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 18 Minutes 7 Seconds Ago
Breaking Now

ജോജു ചിത്രം സ്റ്റാര്‍ റിലീസിനൊരുങ്ങുന്നു

ജോജു ചിത്രം സ്റ്റാര്‍ റിലീസിനു ഒരുങ്ങുന്നു.കഴിഞ്ഞദിവസം നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം സിനിമാ പ്രേക്ഷകരെ ആകെ ആവേശം കൊള്ളിക്കുന്ന പ്രതികരണവുമായി സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വന്നിരുന്നു. ഒക്ടോബറോട് കൂടി തീയറ്റര്‍ തുറക്കുമെന്ന് പ്രതികരണം വന്നതോടെ തിയറ്ററില്‍ ആദ്യ ചിത്രമായി പൃഥ്വിരാജ് ജോജു ജോര്‍ജ്ജ്ഷീലു എബ്രഹാം ചിത്രം സ്റ്റാര്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത് .

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്.ഷീ ടാക്‌സി,പുതിയ നിയമം,സോളോ,കനല്‍, പുത്തന്‍ പണം,ശുഭരാത്രി, പട്ടാഭിരാമന്‍, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അബാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.