CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes Ago
Breaking Now

ക്യാന്‍സര്‍ പിടിപെടാനുള്ള പ്രായമായിട്ടില്ല! ഡോക്ടര്‍മാര്‍ അവഗണിച്ച 31-കാരി വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പ് ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു; പ്രായം നോക്കാതെ ടെസ്റ്റ് നടത്തണമെന്ന് ഭര്‍ത്താവിന്റെ അപേക്ഷ

ബ്രെസ്റ്റ് ക്യാന്‍സര്‍ പിടിപെടാനുള്ള പ്രായമായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഹൃദയം തകര്‍ന്ന ഭര്‍ത്താവ്

29-ാം വയസ്സില്‍ സംശയങ്ങളുമായി ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഈ പ്രായത്തില്‍ രോഗം വരില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കപ്പെട്ട യുവതി വിവാഹം നടന്ന് രണ്ടാം ആഴ്ചയില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ആഗസ്റ്റ് 19-നാണ് 12 വര്‍ഷക്കാലത്തെ പങ്കാളിയുമായി 31-കാരി സിനാഡ് റിച്ചാര്‍ഡ്‌സിന്റെ വിവാഹം നടന്നത്. 

എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും 22 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും രണ്ട് മക്കളുടെ അമ്മ മരണത്തെ പുല്‍കി. സ്റ്റേജ് 4 ബ്രെസ്റ്റ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴേക്കും ഇത് ശരീരം മുഴുവന്‍ പടര്‍ന്നിരുന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ സ്റ്റാനിംഗ്ലിയില്‍ നിന്നുള്ള പാസ്റ്ററല്‍ മെന്ററായ യുവതി 29-ാം വയസ്സിലാണ് സ്തനത്തിലെ തടിപ്പ് ശ്രദ്ധിച്ചത്. ഇതുമായി ഇവര്‍ ജിപിയെ കാണുകയും ചെയ്തു. 

ബ്രെസ്റ്റ് ക്യാന്‍സര്‍ പിടിപെടാനുള്ള പ്രായമായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഹൃദയം തകര്‍ന്ന ഭര്‍ത്താവ് പറയുന്നു. ടെസ്റ്റുകള്‍ നടത്തിയെങ്കിലും ക്യാന്‍സര്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഭര്‍ത്താവിന് സംശയം തോന്നിയതോടെ വീണ്ടും ടെസ്റ്റ് ചെയ്യുമ്പോഴാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌റ്റേജ് 4 എത്തിയെന്ന് മനസ്സിലാക്കുന്നത്. 

ഈ അവസ്ഥ എത്തിയാല്‍ നാലില്‍ ഒരു സ്ത്രീ മാത്രമാണ് അഞ്ച് വര്‍ഷത്തിന് അപ്പുറം ജീവിക്കുന്നത്. എല്ലുകള്‍, ശ്വാസകോശം, ലിവര്‍, ബ്രെയിന്‍ എന്നിങ്ങനെ ശരീരം മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നിരിക്കാമെന്നതാണ് ഇതിനര്‍ത്ഥം. 

രോഗം തിരിച്ചറിഞ്ഞ് 18 മാസം കടുപ്പമേറിയ ചികിത്സകള്‍ക്ക് വിധേയമായ റിച്ചാര്‍ഡ്‌സ് ലീഡ്‌സിലെ ആശുപത്രിയില്‍ വെച്ചാണ് വിടവാങ്ങിയത്. വിവാഹം നടന്ന് ഒരു മാസം പോലും തികഞ്ഞിരുന്നില്ല. ഏഴും, പത്തും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഇവര്‍ക്കുണ്ട്. സംസ്‌കാരം ഒക്ടോബര്‍ 7ന് ലീഡ്‌സില്‍ നടക്കും.




കൂടുതല്‍വാര്‍ത്തകള്‍.